Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thevara Literature Festival

Ernakulam

തേ​വ​ര ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

കൊ​ച്ചി: സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജി​ലെ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ജേ​ര്‍​ണ​ലി​സ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന തേ​വ​ര ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ മൂ​ന്നാം എ​ഡി​ഷ​ന് തു​ട​ക്കം. തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ ഫാ. ​വ​ര്‍​ഗീ​സ് പു​തു​ശേ​രി നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ തേ​വ​ര ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ ക​ലാ​പു​ര​സ്‌​കാ​രം ന​ടി പൗ​ളി വ​ത്സ​ന് സ​മ്മാ​നി​ച്ചു. സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ. ഫ്രാ​ങ്ക്‌​ലി​ന്‍, ഫാ. ​ജോ​സ​ഫ് കു​സു​മാ​ല​യം, ഫാ. ​പി.​ടി.​ആ​ന്‍റ​ണി, ബാ​ബു ജോ​സ​ഫ്, സു​ജി​ത് നാ​രാ​യ​ണ​ന്‍, ബെ​ല്‍​ബി​ന്‍ പി. ​ബേ​ബി, ഡോ. ​പി. വി​ഷ്ണു രാ​ജ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ചു.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ സാ​ഹി​ത്യ സാം​സ്‌​കാ​രി​ക സെ​ഷ​നു​ക​ളി​ല്‍ കെ.​ആ​ര്‍. മീ​ര, എ​ന്‍.​ഇ. സു​ധീ​ര്‍, ഔ​സേ​പ്പ​ച്ച​ന്‍, ബോ​ണി തോ​മ​സ്, ഡോ. ​ബി​നി​ത ര​ഞ്ജി​ത്, ഗൗ​രി, ദേ​വി​ക സ​ജീ​വ്, പ്രി​യ​രാ​ജ് ഗോ​വി​ന്ദ​രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

വൈ​കി​ട്ട് കോ​ള​ജി​ലെ ഏ​ജ് ഫ്ര​ണ്ട്‌​ലി ക്ല​ബ്ബ് അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും ചേ​ര്‍​ന്നൊ​രു​ക്കി​യ നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ന് വൈ​കു​ന്നേ​രം ഗ​സ​ല്‍ സ​ന്ധ്യ​യും നാ​ളെ ഫാ​ഷ​ന്‍​ഷോ​യും ന​ട​ക്കും. ഫെ​സ്റ്റ് നാ​ളെ സ​മാ​പി​ക്കും.

Latest News

Corehub Up