സേക്രഡ് ഹാര്‍ട്ട് കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജേര്‍ണലിസത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തേവര ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഏര്‍പ്പെട
കൊച്ചി: സേക്രഡ് ഹാര്‍ട്ട് കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജേര്‍ണലിസത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തേവര ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷന് തുടക്കം. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം സേക്രഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ ഫാ. വര്‍ഗീസ് പുതുശേരി നിര്‍വഹിച്ചു.
ചടങ്ങില്‍ തേവര ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ കലാപുരസ്കാരം നടി പൗളി വത്സന് സമ്മാനിച്ചു. സേക്രഡ് ഹാര്‍ട്ട് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജെ. ഫ്രാങ്ക്ലിന്, ഫാ. ജോസഫ് കുസുമാലയം, ഫാ. പി.ടി.ആന്റണി, ബാബു ജോസഫ്, സുജിത് നാരായണന്, ബെല്‍ബിന്‍ പി. ബേബി, ഡോ. പി. വിഷ്ണു രാജ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന വിവിധ സാഹിത്യ സാംസ്കാരിക സെഷനുകളില്‍ കെ.ആര്. മീര, എന്‍.ഇ. സുധീര്‍, ഔസേപ്പച്ചന്, ബോണി തോമസ്, ഡോ. ബിനിത രഞ്ജിത്, ഗൗരി, ദേവിക സജീവ്, പ്രിയരാജ് ഗോവിന്ദരാജ് എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് കോളജിലെ ഏജ് ഫ്രണ്ട്ലി ക്ലബ്ബ് അംഗങ്ങളും കുട്ടികളും ചേര്‍ന്നൊരുക്കിയ നാടകം ശ്രദ്ധേയമായി. ഇന്ന് വൈകുന്നേരം ഗസല്‍ സന്ധ്യയും നാളെ ഫാഷന്‍ഷോയും നടക്കും. ഫെസ്റ്റ് നാളെ സമാപിക്കും.
Tags : Thevara Literature Festival Nattuvishesham DistrictNews