Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thieve

വ​ഴി ചോ​ദി​ച്ചെ​ത്തി മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം; മോ​ഷ്ടാ​ക്ക​ളെ കൈ​യോ​ടെ പി​ടി​കൂ​ടി മ​ർ​ദി​ച്ച് സ്ത്രീ

​​ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ൽ സ്വ​ർ​ണ​മാ​ല ക​വ​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ചു. വ​ഡ്ഡെ സൈ​ലു, അ​ര​വി​ന്ദ് എ​ന്നി​വ​രാ​ണ് ക​ർ​ഷ​ക​യാ​യ കി​ഷ്ട​മ്മ എ​ന്ന സ്ത്രീ​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്.


കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന കി​ഷ്ട​മ്മ​യു​ടെ സ​മീ​പ​ത്തെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി. ഇ​തി​നി​ടെ ഇ​വ​രു​ടെ മൂ​ന്ന് പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ​മാ​ല ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.


മോ​ഷ്ടാ​ക്ക​ൾ ഉ​ട​ൻ ത​ന്നെ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കി​ഷ്ട​മ്മ നി​ല​വി​ളി​ക്കു​ക​യും ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​ക​യും ചെ​യ്തു. ഇ​ത് കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് ക​ർ​ഷ​ക​ർ ഓ​ടി​യെ​ത്തി മോ​ഷ്ടാ​ക്ക​ളെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കി​ഷ്ട​മ്മ വ​ടി​യെ​ടു​ത്ത് മോ​ഷ്ടാ​ക്ക​ളെ അ​ടി​ക്കു​ക​യും ത​ട്ടി​യെ​ടു​ത്ത സ്വ​ർ​ണ​മാ​ല തി​രി​കെ വാ​ങ്ങി​ക്കു​ക​യും ചെ​യ്തു.


വി​വ​ര​മ​റി​ഞ്ഞ് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ര​ണ്ട് പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ലോ​ളം മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും. 

Latest News

Corehub Up