വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിലെ മൂന്നാം മത്സരം ഇന്നു വെല്ലിംഗ്ടണിലെ ഹെന്റി സ്റ്റേഡിയത്തില്‍. അഞ്ചു മത്സര പരമ്പരയിലെ ആദ്യരണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ, 2-0നു മുന്നിലാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് മത്സരം.
പരിക്കിനെത്തുടര്‍ന്നു രണ്ടാം മത്സരം നഷ്ടപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന് കിഷന്, ഇന്നു നടക്കുന്ന മൂന്നാം പോരാട്ടത്തിലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകില്ല.