Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvananthapuram Mayor

America

മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ ഓൺലൈൻ സംവാദം ശനിയാഴ്ച

ഫ്ലോ​റി​ഡ: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ മേ​യ​ർ വി.​വി. രാ​ജേ​ഷു​മാ​യി കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ സം​വാ​ദം സം​ഘ​ടി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​നെ​ക്കു​റി​ച്ചും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും നേ​രി​ട്ട് ച​ർ​ച്ച ചെ​യ്യാ​നു​ള്ള അ​പൂ​ർ​വ അ​വ​സ​ര​മാ​യി​രി​ക്കും ഇ​ത്.

"മു​ഖാ​മു​ഖം' എ​ന്ന ഈ ​സം​വാ​ദ പ​ര​മ്പ​ര ശ​നി​യാ​ഴ്ച ഇഎസ്‌ടി സമയം രാ​വി​ലെ 11.30ന് (ഇന്ത്യൻ സമയം രാ​ത്രി 10) ​കേ​ര​ള ഹി​ന്ദൂസ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തിന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ, സ്മാ​ർ​ട്ട് സി​റ്റി മി​ഷ​ൻ, പൊ​തു ഗ​താ​ഗ​തം, ടൂ​റി​സം മെ​ച്ച​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സംവാദത്തിൽ ച​ർ​ച്ച ചെ​യ്യും. പ്ര​ത്യേ​കി​ച്ചും, പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ന​ഗ​ര വി​ക​സ​ന​ത്തി​ൽ എ​ങ്ങ​നെ സം​ഭാ​വ​ന ന​ൽ​കാ​ൻ ക​ഴി​യും, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ എ​ന്തെ​ല്ലാം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള സം​ഭാ​ഷ​ണ​വും ഉ​ണ്ടാ​കും.

തി​രു​വ​ന​ന്ത​പു​രം ജ​ന്മ​നാ​ടാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക്, നാ​ട്ടി​ലെ മാ​റ്റ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും, ന​ഗ​ര ഭ​ര​ണ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​നും ഈ ​സം​വാ​ദം അ​വ​സ​ര​മൊ​രു​ക്കു​ന്നു. ത​ത്സ​മ​യ സം​പ്രേ​ഷ​ണ സ​മ​യ​ത്ത് കാ​ഴ്ച​ക്കാ​ർ​ക്ക് ഫേ​സ്ബു​ക്ക് ക​മ​ന്‍റു​ക​ളി​ലൂ​ടെ ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കാ​നാ​കും.

കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ വ​ന​ജ നാ​യ​ർ, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റി ബോ​ർ​ഡ്, ആ​ർവിപിമാ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.

ചോ​ദ്യ​ങ്ങ​ൾ മു​ൻ​കൂ​റാ​യി [email protected] ലേ​ക്കും അ​യ​യ്ക്കാ​വു​ന്ന​താ​ണ്.

Latest News

Corehub Up