ന്യൂയോർക്ക്: മാവേലിക്കര മറ്റം പൂതിയോട്ട് ജോൺ വില്ലയിൽ തോമസ് ജോൺ (96) അന്തരിച്ചു. മാവേലിക്കര മറ്റം പൂതിയോട്ട് ജോൺ വില്ലയിൽ തോമസ് ജോൺ (96) നവംബർ 3 ചൊവ്വാഴ്ച രാവിലെ 10.30-ന് ന്യൂയോർക്കിലെ യോങ്കേഴ്സിൽ അന്തരിച്ചു.
കോളേജ് വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ബോംബെയിൽ ജോലി ചെയ്യുകയും പിന്നീട് അമേരിക്കയിലെ ന്യൂയോർക്കിലേക്ക് കുടിയേറുകയും ചെയ്തു. അദ്ദേഹം ദീർഘകാലം ന്യൂയോർക്ക് സിറ്റി സബ്വേയിൽ ജോലി ചെയ്ത ശേഷം വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ദീർഘകാലമായി ബ്രോങ്ക്സിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഇടവകാംഗമാണ്.
ഭാര്യ: ചെങ്ങന്നൂർ ചെപ്പാലത്തറ പൂവത്തൂർ മേരിക്കുട്ടി ജോൺ. മക്കൾ: ലൈല ജോൺ, അലക്സി ജോൺ, സാം ജോൺ. മരുമക്കൾ: തോമസ് എം. ജോർജ്, ഡോ. ലളിത ജോൺ, സൂസൻ ജോൺ.സംസ്കാര ശുശ്രൂഷകൾ നവംബർ 9 തിങ്കളാഴ്ച രാവിലെ 8:30 മുതൽ 10:30 വരെ ബ്രോങ്ക്സിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. തുടർന്ന് ന്യൂയോർക്കിലെ മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ (50 ജാക്സൺ അവന്യൂ, ഹേസ്റ്റിംഗ്സ്-ഓൺ-ഹഡ്സൺ, ന്യൂയോർക്ക്), സംസ്കാരം നടത്തപ്പെടുന്നതാണ്.