എടത്വ: സ്ഥാനാര്ഥിത്വം പിന്വലിക്കാന് പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട്, കോണ്ഗ്രസ് നേതാവ് സജി ജോസഫ് നിലവിലെ എംഎല്എയും എല്ഡിഎഫ് സ്ഥാനാര്ഥിയുമായ തോമസ് കെ. തോമസിനെതിരേ മാനനഷ്ടത്തിന് വക്കീല് നോട്ടീസയച്ചു. സജി ജോസഫ് സ്ഥാനാര്ഥിത്വം പിന്വലിക്കുന്നതിന് സാമ്പത്തിക ഇടപാടുകള് നടന്നുവെന്ന തരത്തിലുള്ള പ്രസ്താവനകള് തോമസ് കെ. തോമസ് പത്രസമ്മേളനത്തില് ഉന്നയിച്ചിരുന്നു.
ഈ പ്രസ്താവനകള് പൂര്ണമായും അസത്യവും അടിസ്ഥാനരഹിതവുമാണെന്നും അവ തന്റെ സല്പ്പേരിനും വിശ്വാസൃതയ്ക്കും രാഷ്ട്രീയ ധാര്മികതയ്ക്കും ഗുരുതരമായ വിള്ളലുണ്ടാക്കിയെന്നും നോട്ടീസില് പറയുന്നു.
അടിസ്ഥാനരഹിതമായ ടി ആരോപണങ്ങള് ഉടന് പിന്വലിച്ച് പൊതുവേദിയില് മാപ്പു പറയണമെന്ന് സജി ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം സിവില്, ക്രിമിനല് നിയമനടപടികള് ഉള്പ്പെടെ തുടര്നടപടികള് സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്കിയിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷക സ്ഥാപനമായ സമീര് ആൻഡ് അമാനി അറ്റോര്ണീസ് മുഖേനെയാണ് വക്കീല് നോട്ടീസ് അയച്ചിരിക്കുന്നത്.