x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം; പ്രചാരണത്തിനിടെ തലകറങ്ങി വീണു


Published: March 28, 2026 02:40 PM IST | Updated: March 28, 2026 02:40 PM IST

ആലപ്പുഴ: കുട്ടനാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് കെ. തോമസിന് ദേഹാസ്വാസ്ഥ്യം. പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീഴുകയായിരുന്നു. നിലവില്‍ കുട്ടനാട് പച്ച ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിമുക്ക് ജംഗ്ഷനിലെ സ്വീകരണ പരിപാടിക്കിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ തോമസിന്‍റെ ഇന്നത്തെ പ്രചാരണ പരിപാടികള്‍ ഉപേക്ഷിച്ചു.

സംസ്ഥാനത്ത് ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Tags : Thomas K. Thomas unwell campaign legislative assembly election

Recent News

Corehub Up