ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ - 80) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതരായ കോട്ടയിൽ മത്തായി തോമസിന്റെയും അന്നാമ്മയുടെയും മകനാണ്.
ഭാര്യ: പരേതയായ എലിസബത്ത് മത്തായി (ബേബി മൂലയിൽ, പുതുപ്പള്ളി, കോട്ടയം). മക്കൾ: ബിൻസി, ബെൻസൺ. മരുമകൾ: ജെനി. സഹോദരങ്ങൾ: മറിയാമ്മ ചെറിയാൻ (മേരി), അന്ന വർഗീസ് (അമ്മിണി), ദീന ജോസഫ് (മോളി), ഗ്രേസി ജോർജ്.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും
ശനിയാഴ്ച രാവിലെ ഒമ്പതിന് ഐപിസി ഹെബ്രോൻ ചർച്ചിൽ നടക്കും. IPC Hebron Church, 4660 S Sam Houston Pkwy E, Houston, TX 77048.
ശുശ്രൂഷകൾക്ക് ശേഷം അന്നേദിവസം ഉച്ചയ്ക്ക് ഒന്നിന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. South Park Funeral Home & Cemetery 1310 N Main St Pearland, TX.
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്: https://www.youtube.com/watch?v=nQKeoPMENvA.
കൂടുതൽ വിവരങ്ങൾക്ക്: എബ്രഹാം ജോസഫ് (ജോസ്) - 832 265 2077, വിനോദ് ചെറിയാൻ - 832 689 4742.