Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thooval Waterfalls

Idukki

തൂ​വ​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ സ​ന്ദ​ര്‍​ശ​ക വി​ല​ക്ക്

ഇ​ടു​ക്കി: ഉ​ടു​മ്പ​ന്‍​ചോ​ല തൂ​വ​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍. ഇ​വി​ടെ സ​ഞ്ചാ​രി​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് മു​ങ്ങി​മ​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് അ​റി​യി​ച്ചു.

വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ പ​ര്യാ​പ്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ക്ക​ണ​മെ​ന്ന ഉ​ടു​മ്പ​ന്‍​ചോ​ല ത​ഹ​സി​ല്‍​ദാ​രു​ടെ റി​പ്പോ​ര്‍​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ഇ​വി​ടെ പ്ര​വേ​ശ​ന​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ ജ​ല​ത്തി​ന്‍റെ ആ​ഴം, ഒ​ഴു​ക്കി​ന്‍റെ ശ​ക്തി, പാ​റ​ക്കെ​ട്ടു​ക​ളു​ടെ സ്വ​ഭാ​വം, വെ​ള്ള​ത്തി​ന​ടി​യി​ലെ അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ തു​ട​ങ്ങി​യ​വ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്നി​ല്ല. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍, അ​പ​ക​ട​മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍, പ്ര​വേ​ശ​ന​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍, അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ത​ട​യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ​യും നി​ല​വി​ലി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പ​ക​ട​സാ​ധ്യ​ത സം​ബ​ന്ധി​ച്ച് അ​റി​വി​ല്ലാ​ത്ത വി​നോ​ദ​സ​ഞ്ചാ​രി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഇ​വി​ടെ പ്ര​വേ​ശി​ക്കു​ന്ന​ത് കൂ​ടു​ത​ല്‍ ജീ​വ​ഹാ​നി​ക്ക് ഇ​ട​യാ​ക്കു​മെ​ന്നാ​യി​രു​ന്നു ത​ഹ​സി​ല്‍​ദാ​രു​ടെ റി​പ്പോ​ര്‍​ട്ട്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൂ​വ​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശി​ക്കു​ന്ന​തും കു​ളി​ക്കു​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​നോ​ദ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് ക​ള​ക്ട​ര്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട അ​ശ്വി​ന്‍ ഉ​ള്‍​പ്പ​ടെ ഇ​തു​വ​രെ 13ല്‍ ​അ​ധി​കം പേ​ര്‍ തൂ​വ​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up