Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thopramkudi Bank

Idukki

തോ​പ്രാം​കു​ടി ബാ​ങ്ക് ത​ട്ടി​പ്പ്: കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി

ചെ​റു​തോ​ണി: തോ​പ്രാം​കു​ടി സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പി​ൽ പോ​ലീ​സി​ന് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭി​ച്ചു. വ്യാ​ജ സ്വാ​ശ്ര​യ​സം​ഘം രൂ​പീ​ക​രി​ച്ച് വേ​ണ്ട​ത്ര രേ​ഖ​ക​ളും ഈ​ടു​മി​ല്ലാ​തെ കോ​ടി​ക​ളു​ടെ തു​ക മാ​റി​യെ​ടു​ത്ത​താ​യി പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ജെ​എ​ൽ​ജി, എ​സ്എ​സ്ജി എ​ന്നീ പേ​രു​ക​ളി​ലാ​യി ഒ​ന്നാം പ്ര​തി​യാ​യ ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി 11 വാ​യ്പ​ക​ളി​ലാ​യി 49,25,002 രൂ​പ​യു​ടെ ക്ര​മ​ക്കേ​ടാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. വ​സ്തു ജാ​മ്യ​ത്തി​ൽ 8,46,000 രൂ​പ​യു​ടെ ര​ണ്ടു വാ​യ്പ​യും എ​ടു​ത്തു. ഇ​വ​ർ ത​ന്നെ 2023 മാ​ർ​ച്ചി​ൽ വ്യ​ക്ത​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ അ​ഡ്വാ​ൻ​സ് ക​ണ​ക്കി​ൽ ചെ​ല​വെ​ഴു​തി 90,93,940 രൂ​പ എ​ടു​ത്ത​താ​യും പോ​ലീ​സി​ന്‍റെ പ്ര​ഥ​മ​വി​വ​ര റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

മു​ൻ സം​ഘം പ്ര​സി​ഡ​ന്‍റും മൂ​ന്നു മു​ത​ൽ 11 വ​രെ​യു​ള്ള പ്ര​തി​ക​ളും ചേ​ർ​ന്ന് കാ​ർ​ഷി​ക​വാ​യ്പ​യു​ടെ പേ​രി​ൽ കെ​സി​സി, ജെ​എ​ൽ​ജി ഇ​ന​ത്തി​ൽ 2,55,90,580 രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​ർ വി​വി​ധ ഗ്രൂ​പ്പു​ക​ളു​ടെ പേ​രി​ൽ അം​ഗ​ങ്ങ​ൾ അ​റി​യാ​തെ അ​വ​രു​ടെ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച്‌ നാ​ലു വാ​യ്പ​ക​ളി​ലാ​യി 49,06,703 രൂ​പ​യെ​ടു​ത്തി​ട്ടു​ണ്ട്. കെ​സി​സി, എ​സ്എ​ൽ​എ​ഫ്, കെ​സി​സി ബി​ൽ ഇ​ന​ത്തി​ൽ കാ​ർ​ഷി​ക​വാ​യ്പ​യാ​യി 61,09,976 രൂ​പ ഒ​ന്നാം പ്ര​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ കൈ​ക്ക​ലാ​ക്കി. ഇ​തേ ജീ​വ​ന​ക്കാ​ർ ത​ന്നെ ഇ​സി ലോ​ൺ പ​ദ്ധ​തി​യി​ൽ 88,23,693 രൂ​പ​യും മാ​റി​യെ​ടു​ത്തു. 12ഉം 13​ഉം പ്ര​തി​ക​ൾ ചേ​ർ​ന്ന് ഗ്രൂ​പ്പ് നി​ക്ഷേ​പപ​ദ്ധ​തി ജി​ഡി​എ​സ് വ​ഴി എ​ട്ടു ത​വ​ണ​യാ​യി 4,32,205 രൂ​പ​യും അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ മാ​റി​യെ​ടു​ത്തു. സം​ഘ​ത്തി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളും ഭ​ര​ണ​സ​മി​തി​യും ചേ​ർ​ന്ന് മ​റ്റൊ​രു പ​ദ്ധ​തി​യു​ടെ പേ​രി​ൽ സം​ഘ​ത്തി​ൽ​നി​ന്നു 44 അം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ 1,02,31,406 രൂ​പ മാ​റി​യെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പ്ര​തി​ക​ൾ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി​നി​ന്ന് വി​വി​ധ ആ​ളു​ക​ൾ​ക്ക് 99,60,555 രൂ​പ​യാ​ണ് വാ​യ്പ ന​ൽ​കി​യ​ത്. ഗ്രൂ​പ്പ് നി​ക്ഷേ​പ പ​ദ്ധ​തി​യി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ 35 പേ​ർ​ക്കാ​യി തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം സം​ഘ​ത്തി​ന് 52,42,000 രൂ​പ ന​ഷ്ടം വ​രു​ത്തി​യ​താ​യും പ്ര​ഥ​മ​വി​വ​ര റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ര​ണ്ടാം പ്ര​തി വി​വി​ധ​ത​ര​ത്തി​ലു​ള്ള ഏ​ഴു വാ​യ്പ​ക​ളി​ലാ​യി 11,96,267 രൂ​പ ക്ര​മ​വി​രു​ദ്ധ​മാ​യി വാ​യ്പ ന​ൽ​കി. സം​ഘ​ത്തി​ലെ അ​ഞ്ച് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യി​ലും ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് പു​റ​ത്താ​യ​തോ​ടെ നി​ക്ഷേ​പ​ക​രും ആ​ശ​ങ്ക​യി​ലാ​യി​രി​ക്ക​യാ​ണ്.

Latest News

Corehub Up