Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thottappally

Alappuzha

തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ല​വി​ൽ യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ല: ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: മു​ൻ​ മ​ന്ത്രി സ​ജി ചെ​റി​യാ​നും കു​ട്ട​നാ​ട് എം​എ​ൽ​എ റെ​ജി ചെ​റി​യാ​നും മ​റു​പ​ടി​യു​മാ​യി മു​ൻ ​മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ജി. ​സു​ധാ​ക​ര​ൻ. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ കാ​ര്യ​ങ്ങ​ളി​ൽ അ​വ​ർ പ​റ​യു​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​ണ് ശ​രി​യെ​ങ്കി​ൽ ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ വ​ന്ന് ശ​രി​യാ​ക്ക​ട്ടെ. തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ല​വി​ൽ യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ല.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ രാ​ഷ്‌​ട്രീ​യ​ക്കാ​ർ അ​നാ​വ​ശ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്ക​രു​ത്. കു​ട്ട​നാ​ട്ടി​ൽ പു​ഴ​ക​ളും തോ​ടു​ക​ളും കൃ​ത്യ​മാ​യി വൃ​ത്തി​യാ​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കു​ട്ട​നാ​ട് എം​എ​ൽ​എ​യു​ടെ മേ​ൽ മാ​ത്രം കെ​ട്ടി​വയ്ക്കു​ന്നി​ല്ല. എം​എ​ൽ​എ​മാ​ർ കാ​ര്യ​ങ്ങ​ൾ വേ​ണ്ട​ത്ര മ​ന​സി​ലാ​ക്ക​ണമെന്നും സുധാകരൻ പറഞ്ഞു.

2018ൽ ​പ്ര​ള​യ​മു​ണ്ടാ​യ​പ്പോ​ൾ ര​ക്ഷി​ക്ക​ണേ എ​ന്നു നി​ല​വി​ളി​ച്ച​യാ​ളാ​ണ് സ​ജി ചെ​റി​യാ​നെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​ച​ങ്ങ​നാ​ശേ​രി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണം. താ​ൻ മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് 1000 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​സ​ർ​ക്കാ​ർ ഇ​തി​ൽ നി​ന്നും 350 കോ​ടി എ​ടു​ത്തു​മാ​റ്റു​ക​യു​ണ്ടാ​യി. ഈ​തു​ക എ​ന്തി​നാ​ണ് മാ​റ്റി​യ​തെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. എസി റോ​ഡി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം അ​നു​വ​ദി​ച്ച ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up