x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കള്ളപ്രചാരണത്തിലൂടെയാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടത്തിയതെന്ന് വി.എം.സുധീരൻ


Published: January 9, 2026 11:08 AM IST | Updated: January 9, 2026 11:08 AM IST

അമ്പലപ്പുഴ: എല്ലാം മറച്ചുവച്ച് കള്ള പ്രചാരണത്തിലൂടെയാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടത്തിയതെന്ന് വി.എം.സുധീരൻ. തോട്ടപ്പള്ളിയിൽ 1,674 ദിവസങ്ങളിലായി നടന്നുവന്ന കരിമണൽ ഖനന വിരുദ്ധ സമരം അവസാനിപ്പിച്ചു കൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനം സംബന്ധിച്ച് ഉപ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. പൊതു മേഖലാ സ്ഥാപനങ്ങളുടെ പേരിലാണ് ഇവിടെ കരിമണൽ ഖനനം നടന്നതെന്നും സുധീരൻ പറഞ്ഞു.

സമര സമിതി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി കരിമണൽ ഖനനം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉപ സമിതിയെ നിയോഗിക്കണമെന്ന് ഉത്തരവിട്ടത്.ഇതിനെത്തുടർന്നാണ് തോട്ടപ്പള്ളിയിൽ കഴിഞ്ഞ 1674 ദിവസങ്ങളിലായി നടന്നു വന്ന സമരം അവസാനിപ്പിച്ചത്. സമര സമിതി ചെയർമാൻ സുരേഷ് കുമാർ അധ്യക്ഷനായിരുന്നു.

 

Tags : V.M. Sudheeran mining Thottappally

Recent News

Corehub Up