ചങ്ങങ്കരി: സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി ഇടവകയുടെ ശക്തീകരണം ലക്ഷ്യമിട്ട് ചങ്ങങ്കരി സെന്റ് ജോസഫ് പള്ളിയില്‍ സ്ത്രീകള്‍ക്കായി ത്രിദിന സമുദായ ശക്തീകരണ കണ്വന്ഷന് സംഘടിപ്പിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് എടത്വാ ഫൊറോനാ സമിതിയുടെ സഹകരണത്തോടെ സമുദായ ശക്തീകരണം ഇന്നിന്റെ ആവശ്യം എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടന്നു.
ചങ്ങങ്കരി സെന്റ് ജോസഫ് പള്ളിയുടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ടിജോ മതിലകത്തുകുഴി ഉദ്ഘാടനം ചെയ്തു.
ക്ലാസിന് ഫൊറോനാ പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് നേതൃത്വം നല്കി. കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് വര്‍ഗീസ് വേലിക്കളം, ബീന ജോസഫ് വെടിക്കാരന്പറമ്പില്, സിനി സാബു കണ്ണങ്കുളം, ബാബു പള്ളിത്തറ, വാവച്ചന് നൂറ്ററുപതില്‍, ക്ലാരമ്മ ടോമിച്ചന് വേളശ്ശേരി, സൂസമ്മ പുത്തൂര്‍ എന്നിവരടങ്ങിയ സമിതിയാണ് കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്.