Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three-figure

Ernakulam

മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ൽ

കാ​ക്ക​നാ​ട്: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റൂ​ർ ഇ​ട​യ​ക്കു​ന്നം ച​ക്കാ​ല​യ്ക്ക​ൽ വീ​ട്ടി​ൽ റോ​ബി​ൻ ആ​ന്‍റ​ണി(45)​ആ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കാ​ക്ക​നാ​ട് ടി​വി സെ​ന്‍റ​റി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മ്പ​ല​മേ​ട് ഫി​നാ​ൻ​സി​യേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ മേ​യ് ഏ​ഴി​നാ​ണ് പ്ര​തി സ്ഥാ​പ​ന​ത്തി​ലെ​ത്തി 22 ഗ്രാ​മി​ല​ധി​കം തൂ​ക്കം വ​രു​ന്ന മാ​ല പ​ണ​യം​വ​ച്ച​ത്. മു​ൻ​പ് ഈ ​സ്ഥാ​പ​ന​ത്തി​ൽ പ​ണ​യ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി കൃ​ത്യ​മാ​യി തി​രി​ച്ചെ​ടു​ത്തി​രു​ന്ന ആ​ളാ​യ​തി​നാ​ൽ പ്ര​തി​യി​ലു​ള്ള വി​ശ്വാ​സ​ത്തി​ന്‍റെ പു​റ​ത്ത് മാ​നേ​ജ​ർ 1,68,500 രൂ​പ ഇ​യാ​ൾ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ട​പാ​ട് ന​ട​ന്ന ദി​വ​സം സ്ഥാ​പ​ന​ത്തി​ൽ സ്വ​ർ​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​ര​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ​മാ​സം നാ​ലി​ന് സ്ഥാ​പ​ന​ത്തി​ലെ അ​പ്രൈ​സ​ർ എ​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് റോ​ബി​ൻ ആ​ന്‍റ​ണി പ​ണ​യം​വ​ച്ച സ്വ​ർ​ണ​മാ​ല മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സ്ഥാ​പ​ന അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ പ്ര​തി​യെ വി​ളി​പ്പി​ച്ചു ചോ​ദി​ച്ച​റി​ഞ്ഞ​പ്പോ​ൾ ഇ​ത് സു​ഹൃ​ത്തി​ന്‍റെ മാ​ല​യാ​ണെ​ന്നും 10 ദി​വ​സ​ത്തി​ന​കം പ​ണം തി​രി​കെ ന​ൽ​കി മാ​ല കൊ​ണ്ടു​പോ​കാ​മെ​ന്നും ഇ​യാ​ൾ ഒ​പ്പി​ട്ടു ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പ​ണം ന​ൽ​കാ​തെ വ​ന്ന​തോ​ടെ മാ​നേ​ജ​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up