Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThreeSiblings

America

ഫ്ലോറിഡയിൽ വാഹനാപകടം; മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം

ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ മ​രി​ച്ചു. ​ഫ്ലോ​റി​ഡ ടേ​ൺ​പൈ​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ എ​സ്‌​യു​വി റോ​ഡ​രി​കി​ലെ സ​ഹാ​യ​വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്‌ട​പ്പെ​ട്ട എ​സ്‌​യു​വി റോ​ഡി​ൽ​നി​ന്ന് തെ​ന്നി​മാ​റി തീ​പി​ടി​ച്ചു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ആ​റു​പേ​രും തീ​പി​ടി​ത്ത​ത്തി​ൽ വെ​ന്തു​മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ചാ​ൾ​സ് മി​ൽ​ട്ട​ൺ സീ​നി​യ​ർ - ​മാ​ർ​ഷ​ൽ ക്ലാ​ർ​ക്ക് മി​ൽ​ട്ട​ൺ ദ​മ്പ​തി​ക​ളു​ടെ മൂ​ന്ന് മ​ക്ക​ളാ​യ ചാ​ൾ​സ്, ജ​കാ​ര, ദ​ൽ​വ​ന എ​ന്നി​വ​രും ഇ​വ​രു​ടെ പ​ങ്കാ​ളി​ക​ളും ഒ​രു സു​ഹൃ​ത്തു​മാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

യൂ​ണി​വേ​ഴ്സ​ൽ ഒ​ർ​ലാ​ൻ​ഡോ​യി​ലെ ഹാ​ലോ​വീ​ൻ ഹൊ​റ​ർ നൈ​റ്റ്സ് ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഘം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട മാ​താ​പി​താ​ക്ക​ളു​ടെ ദുഃ​ഖം മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊ​ലിസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കൊ​ച്ചു​മ​ക​ളാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Latest News

Corehub Up