ലിങ്കന് (ന്യൂസിലന്‍ഡ്): ന്യൂസിലന്‍ഡ് എയ്ക്ക് എതിരായ ചതുര്‍ദിന ക്രിക്കറ്റില്‍ ഇന്ത്യ എയ്ക്കുവേണ്ടി ദേവ്ദത്ത് പടിക്കലിന്റെ പോരാട്ടം. 204 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ എ, രണ്ടാംദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുത്തിട്ടുണ്ട്.
89 പന്തില്‍ 56 റണ്‍സുമായി ദേവ്ദത്ത് പടിക്കലും 104 പന്തില്‍ 39 റണ്‍സുമായി സായ് സുദര്ശനുമാണു ക്രീസില്‍. യശസ്വി ജയ്സ്വാള്‍ (5), കെ.എല്‍. രാഹുല്‍ (4) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യ എയ്ക്കു നഷ്ടപ്പെട്ടത്. സ്കോര്‍: ഇന്ത്യ എ 113, 106/2. ന്യൂസിലന്‍ഡ് എ 317.