Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrikkodithanam

Kottayam

തൃ​ക്കൊ​ടി​ത്താ​നം സ്റ്റേ​ഷ​നിൽ ആ​വ​ശ്യ​ത്തി​നു പോ​ലീ​സു​കാ​രും വാ​ഹ​ന​ങ്ങ​ളു​മി​ല്ല

ച​ങ്ങ​നാ​ശേ​രി: ആ​വ​ശ്യ​ത്തി​നു പോ​ലീ​സു​കാ​രും വാ​ഹ​ന​ങ്ങ​ളു​മി​ല്ല. ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍ത്ത​നം ദു​രി​ത​ത്തി​ല്‍. സ്റ്റേ​ഷ​നി​ലെ വി​വി​ധ കാ​ര്യ​ങ്ങ​ള്‍ അ​നു​ദി​നം കൈ​കാ​ര്യം ചെ​യ്യാ​ന്‍ അ​റു​പ​തു പോ​ലീ​സു​കാ​രെ​ങ്കി​ലും വേ​ണ​മെ​ന്നി​രി​ക്കെ 34 പേ​ര്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

എ​സ്എ​ച്ച്ഒ-​ഒ​ന്ന്, എ​സ്‌​ഐ-​ഒ​ന്ന്, എ​എ​സ്‌​ഐ-​ര​ണ്ട്, സീ​നി​യ​ര്‍ സി​പി​ഒ-​പ​ത്ത്, സി​പി​ഒ-15, വ​നി​ത സി​പി​ഒ-​നാ​ല്, ഡ്രൈ​വ​ര്‍-​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​സ്റ്റേ​ഷ​നി​ലെ അം​ഗ​സം​ഖ്യ.

ജി​ല്ല​യി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ള​ട​ക്കം കു​പ്ര​സി​ദ്ധ ക്രി​മി​ന​ലു​ക​ളും ഓ​രോ മാ​സ​വും നൂ​റി​നും നൂ​റ്റ​മ്പ​തി​നു​മി​ട​യി​ല്‍ കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന സ്റ്റേ​ഷ​ന്‍കൂ​ടി​യാ​ണ് തൃ​ക്കൊ​ടി​ത്താ​നം. തൃ​ക്കൊ​ടി​ത്താ​നം, മാ​ട​പ്പ​ള്ളി, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​റു​പ​ത് വാ​ര്‍ഡു​ക​ളി​ലെ ലോ ​ആ​ൻ​ഡ് ഓ​ര്‍ഡ​ര്‍ കാ​ര്യ​ങ്ങ​ളാ​ണ് ഈ ​സ്റ്റേ​ഷ​നി​ല്‍ നി​ര്‍വ​ഹി​ക്ക​പ്പെ​ടു​ന്ന​ത്. രാ​സ​ല​ഹ​രി, ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ ഉ​ള്‍പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും ഈ ​സ്റ്റേ​ഷ​നി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്. അ​ഞ്ചു​വ​ര്‍ഷം മു​മ്പ് കൊ​ക്കോ​ട്ടു​ചി​റ​യി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ സ്റ്റേ​ഷ​ന്‍ കെ​ട്ടി​ടം നി​ര്‍മി​ച്ചി​രു​ന്നു.

ഇ​ത​ര​സം​സ്ഥാ​നക്കാർ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്റ്റേ​ഷ​ൻ പ​രി​ധി

പാ​യി​പ്പാ​ട്ടു​ള്ള നൂ​റി​ല​ധി​കം ക്യാ​മ്പു​ക​ളി​ലാ​യി ഏ​ഴാ​യി​ര​ത്തോ​ളം ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ തി​ങ്ങി​വ​സി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് കാ​ല​ത്ത് സ​ര്‍ക്കാ​ര്‍ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ഇ​വ​ര്‍ പാ​യി​പ്പാ​ട് ക​വ​ല​യി​ല്‍ മി​ന്ന​ല്‍ വേ​ഗ​ത്തി​ല്‍ സം​ഘ​ടി​ച്ച​ത് സം​സ്ഥാ​ന സ​ര്‍ക്കാ​രി​നെ​പ്പോ​ലും ഞെ​ട്ടി​ച്ചി​രു​ന്നു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍നി​ന്നു​ള്ള പോ​ലീ​സു​കാ​രെ​ത്തി​യാ​ണ് ഇ​വ​രെ ശാ​ന്ത​രാ​ക്കി​യ​ത്.

തൃ​ക്കൊ​ടി​ത്താ​നം, മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ച്ചി​ട്ടു​ണ്ട്. രാ​സ​ല​ഹ​രി വി​ല്പ​ന, മോ​ഷ​ണം, മ​റ്റി​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ എ​ന്നി​വ ഇ​വ​ർ​ക്കി​ട​യി​ല്‍ വ​ര്‍ധി​ച്ച​തും പോ​ലീ​സി​നു ത​ല​വേ​ദ​ന​യാ​ണ്.

പോ​ലീ​സു​കാ​ര്‍ക്ക് ജോ​ലി​ഭാ​രം, സ​മ്മ​ര്‍ദം

ജ​ന​മൈ​ത്രി ബീ​റ്റ്, എ​സ്പി​സി, ഓ​ഫീ​സ് കാ​ര്യ​ങ്ങ​ള്‍, വി​ഐ​പി എ​സ്‌​കോ​ര്‍ട്ട്, കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ള്‍, വി​വി​ധ ജം​ഗ്ഷ​നു​ക​ളി​ലെ ട്രാ​ഫി​ക് നി​യ​ന്ത്ര​ണം, പാ​സ്‌​പോ​ര്‍ട്ട് വെ​രി​ഫി​ക്കേ​ഷ​ന്‍ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ്, ഉ​ത്സ​വം, പെ​രു​ന്നാ​ളു​ക​ള്‍, സ​മ്മേ​ള​ന​ങ്ങ​ള്‍, കേ​സ​ന്വേ​ഷ​ണം കൂ​ടാ​തെ പ്ര​ത്യേ​ക ഡ്യൂ​ട്ടി​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കേ​ണ്ടി​വ​രു​മ്പോ​ള്‍ സ്റ്റേ​ഷ​ന്‍ അ​ധി​കാ​രി​ക​ള്‍ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യാ​ണു പ​തി​വ്.

പോ​ലീ​സു​കാ​ര്‍ക്ക് ഓ​ഫും അ​വ​ധി​യും എ​ടു​ക്കാ​നും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്. ജോ​ലി​ഭാ​രം വ​ര്‍ധി​ക്കു​ന്ന​ത് പോ​ലീ​സു​കാ​രി​ൽ സ​മ്മ​ര്‍ദ​ത്തി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്.

ഫോ​ണ്‍കോ​ളു​ക​ളിൽ ഓ​ടി​യെ​ത്താ​നാ​കാ​തെ...

മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​റു​പ​തോ​ളം വാ​ര്‍ഡു​ക​ളി​ല്‍ വി​വി​ധ മോ​ഷ​ണം, അ​ടി​പി​ടി, സം​ഘ​ര്‍ഷ​ങ്ങ​ള്‍, പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ള്‍, ഗ​താ​ഗ​ത​ക്കു​രു​ക്ക്, ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ തൃ​ക്കൊ​ടി​ത്താ​ന​ത്തു​ള്ള സ്റ്റേ​ഷ​നി​ല്‍നി​ന്നും പോ​ലീ​സി​ന് ഓ​ടി​യെ​ത്താ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. പോ​ലീ​സു​കാ​രു​ടെ എ​ണ്ണ​ക്കു​റ​വു​ പോ​ലെ ​ത​ന്നെ ആ​വ​ശ്യ​ത്തി​നു വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന​തും പ്ര​തി​സ​ന്ധി​യാ​ണ്.

വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍ത്തി​യി​ലു​ള്ള മു​ക്കാ​ഞ്ഞി​രം, വെ​ങ്കോ​ട്ട, ഇ​യ്യാ​ലി, മാ​മ്മൂ​ട്, ദൈ​വം​പ​ടി, പാ​ല​മ​റ്റം, ക​ണ്ണ​വ​ട്ട, ഇ​രൂ​പ്പ, നാ​ലു​കോ​ടി റെ​യി​ല്‍വേ ക്രോ​സ് എ​ന്നി​വി​ട​ങ്ങ​ള്‍ വ​രെ​യാ​ണ് ഈ ​സ്റ്റേ​ഷ​ന്‍റെ അ​ധി​കാ​ര​പ​രി​ധി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​ത്.

ക​ണ്‍ട്രോ​ള്‍ റൂം ​വെ​ഹി​ക്കി​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ്എ​ച്ച്ഒ​യ്ക്കും എ​സ്‌​ഐ​യ്ക്കും ഓ​രോ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഗ​താ​ഗ​ത ത​ട​സം, അ​ക്ര​മം തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത​തു​മൂ​ലം പോ​ലീ​സി​നു യ​ഥാ​സ​മ​യം ഓ​ടി​യെ​ത്താ​നാ​കു​ന്നി​ല്ല. മാ​മ്മൂ​ട്, തെ​ങ്ങ​ണ, വെ​ങ്കോ​ട്ട, പാ​യി​പ്പാ​ട്, നാ​ലു​കോ​ടി, മു​ക്കാ​ട്ടു​പ​ടി തു​ട​ങ്ങി​യ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ൾ ഈ ​സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ്.

ക​ണ്‍ട്രോ​ള്‍ റൂം ​വെ​ഹി​ക്കി​ളും ഈ ​വാ​ഹ​ന​ത്തി​ലെ ഡ്യൂ​ട്ടി​ക്കു​ള്ള പോ​ലീ​സു​കാ​രെ​യും അ​നു​വ​ദി​ച്ചാ​ല്‍ ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. എ​ട്ടു​മ​ണി​ക്കൂ​ര്‍ വീ​ത​മു​ള്ള മൂ​ന്നു ഡ്യൂ​ട്ടി​ക്ക് മൂ​ന്ന് എ​സ്‌​ഐ​മാ​ര്‍, മൂ​ന്നു പോ​ലീ​സു​കാ​ര്‍, മൂ​ന്നു ഡ്രൈ​വ​ര്‍മാ​ര്‍ എ​ന്നി​വ​രാ​ണ് ക​ണ്‍ട്രോ​ള്‍ റൂം ​വെ​ഹി​ക്കി​ളി​ന്‍റെ സു​ഗ​മ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വേ​ണ്ട​ത്. സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ ഡ്യൂ​ട്ടി​ക്ക് ഈ ​സം​വി​ധാ​നം ഏ​റെ ഉ​പ​ക​രി​ക്കും.

തെ​ങ്ങ​ണ​യി​ലും പാ​യി​പ്പാ​ട്ടും ക​ണ്‍ട്രോ​ള്‍ റൂം ​തു​റ​ക്ക​ണം

തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സ​മാ​ധാ​ന പ​രി​പാ​ല​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ തെ​ങ്ങ​ണ​യി​ലും പാ​യി​പ്പാ​ട്ടും ക​ണ്‍ട്രോ​ള്‍ റൂം ​തു​റ​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ക​ത്തു​ ന​ല്‍കി​യി​രു​ന്നു. വ​നി​താ പോ​ലീ​സു​കാ​ര​ട​ക്കം 21 പേ​രെ​ക്കൂ​ടി നി​യ​മി​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up