x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ക്കൊ​ടി​ത്താ​നം ജി​ല്ലാ ഡി​വി​ഷ​ന്‍ മ​ഞ്ജു സു​ജി​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി

വെബ് ഡെസ്ക്
Published: September 3, 2026 12:11 AM IST | Updated: September 3, 2026 12:11 AM IST

ച​ങ്ങ​നാ​ശേ​രി: കോ​ട്ട​യം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് തൃ​ക്കൊ​ടി​ത്താ​നം ജി​ല്ലാ ഡി​വി​ഷ​ന്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ചു. മു​ന്‍​ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും സി​പി​എം അം​ഗ​വു​മാ​യ മഞ്ജു സു​ജി​ത്താ​ണ് സ്ഥാ​നാ​ര്‍​ഥി. ഇ​ന്ന​ലെ ച​ങ്ങ​നാ​ശേ​രി​യി​ല്‍ ചേ​ര്‍​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യറ്റാ​ണ് മ​ഞ്ജു സു​ജി​ത്തി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ഡി.​സു​ഗ​ത​ന്‍ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. നി​യോ​ജ​ക​മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് യോ​ഗം സ്ഥാ​നാ​ര്‍​ഥി​ത്വം അം​ഗീ​ക​രി​ച്ചു.

2020 മു​ത​ല്‍ 2025 വ​രെ മഞ്ജു സു​ജി​ത് തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​നം​ഗ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണും ഡി​പി​സി അം​ഗ​വു​മാ​യി​രു​ന്നു. നി​ര്‍​മ​ല ജി​മ്മി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വ​ച്ച ഒ​ഴി​വി​ല്‍ മഞ്ജു സു​ജി​ത്ത് ഒ​രു​മാ​സ​ക്കാ​ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു. അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം, മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ ക​മ്മി​റ്റിയം​ഗം, സി​പി​എം തൃ​ക്കൊ​ടി​ത്താ​നം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ കേ​ര​ള​കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ ജോ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം, വി​ജ​യ് മാ​രേ​ട്ട് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ന്ന് കോ​ട്ട​യ​ത്തു ചേ​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗം ഈ ​ഡി​വി​ഷ​നി​ലേ​ത​ട​ക്കം വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ച​ര്‍​ച്ച ചെ​യ്യും.

നാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‌റ് മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം പ​റ​ഞ്ഞു.
ഈ​മാ​സം 28നാ​ണ് തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​നി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി പ​ത്തി​നാ​ണ്. ‌

11ന് ​പ​ത്രി​ക​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും 14ന് ​പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​മു​ള്ള തീ​യ​തി​യു​മാ​ണ്.
28ന് ​രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 29ന് ​വേ​ട്ടെ​ണ്ണ​ല്‍ ന​ട​ത്തി അ​ന്ന് ഫ​ലം പ്ര​ഖ്യാ​പ​നം ന​ട​ത്തും.
തൃ​ക്കൊ​ടി​ത്താ​നം ജി​ല്ലാ ഡി​വി​ഷ​ന്‍ അം​ഗ​മാ​യി​രു​ന്ന വി​നു ജോ​ബ് ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നി​യ​മ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ഈ ​ഡി​വി​ഷ​നി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. മു​ന്‍ ഡി​വി​ഷ​ന്‍ അം​ഗം​കൂ​ടി​യാ​യി​രു​ന്ന സി​പി​എ​മ്മി​ല മഞ്ജു സു​ജി​ത്തി​നെ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​നു ജോ​ബ് ഈ ​ഡി​വി​ഷ​നി​ല്‍ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത്.

തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു​മു​ത​ല്‍ 22 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ള്‍, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു​മു​ത​ല്‍ 17 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ള്‍, മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പ​ത്ത് (ഇ​യ്യാ​ലി), 12 (വെ​ങ്കോ​ട്ട), 16 (ക​ല്ലു​വെ​ട്ടം), 17 (മാ​ട​പ്പ​ള്ളി), 18 (പു​ന്നാം​ചി​റ), 19 (ത​ല​ക്കു​ളം) വാ​ര്‍​ഡു​ക​ളും വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 21 (വെ​ട്ടി​ത്തു​രു​ത്ത്), 22 (പ​റാ​ല്‍) വാ​ര്‍​ഡു​ക​ളും ഉ​ള്‍​പ്പെ​ടെ 47 വാ​ര്‍​ഡു​ക​ളാ​ണ് തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Tags : Nattuvishesham Districtnews Deepikanews Thrikkodithanam

Recent News

Corehub Up