Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrippunithura

ബാ​ല​റ്റി​ലെ പേ​ര് മാ​റ്റ​ണം; അ​ഞ്ജ​ലി നാ​യ​ർ വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ലേ​യ്ക്ക്

കൊ​ച്ചി: ബാ​ല​റ്റി​ൽ പേ​ര് മാ​റ്റം പ​രി​ഗ​ണി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​ഞ്ജ​ലി നാ​യ​ർ.

തി​ങ്ക​ളാ​ഴ്ച ഇ​ക്കാ​ര്യം വീ​ണ്ടും കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തും. ബാ​ല​റ്റി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ‌​മെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​പേ​ക്ഷ ന​ൽ​കാ​ൻ സ​മ​യം വൈ​കി എ​ന്ന കാ​ര​ണ​ത്തി​ൽ വാ​ര​ണാ​ധി​കാ​രി പേ​രു​മാ​റ്റം അം​ഗീ​ക​രി​ച്ചി​ല്ല.

ഇ​തി​നെ​തി​രെ​യാ​ണ് അ​ഞ്ജ​ലി നാ​യ​ർ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. കോ​ട​തി നി​ർ​ദേ​ശ​ത്തി​ന് വ​ര​ണാ​ധി​കാ​രി പു​ല്ലു​വി​ല​യാ​ണ് ന​ൽ​കി​യ​തെ​ന്ന് സ്ഥാ​നാ​ർ​ഥി​യാ​യ അ​ഞ്ജ​ലി നാ​യ​ർ പ്ര​തി​ക​രി​ച്ചു.

അ​ഞ്ജ​ലി നാ​യ​ര്‍ എ​ന്ന് പു​തു​ക്കി പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ര​ണാ​ധി​കാ​രി നി​ര​സി​ച്ച​തോ​ടെ സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​ര് ബാ​ല​റ്റി​ൽ പി.​വി. അ​ജ്ഞ​ലി എ​ന്നു ത​ന്നെ​യാ​യി​രി​ക്കും. പേ​ര് പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​ത് മാ​ര്‍​ച്ച് 31നാ​ണ്.

അ​തി​നു മു​ന്നേ ത​ന്നെ ഹോം ​വോ​ട്ടി​ങ്ങും പോ​സ്റ്റ​ൽ വോ​ട്ട് ന​ട​പ​ടി​ക​ളും തു​ട​ങ്ങി​യി​രു​ന്ന​തി​നാ​ൽ, പേ​രു​മാ​റ്റം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് വ​ര​ണാ​ധി​ക​രി നി​ല​പാ​ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ൽ​കു​മ്പോ​ഴു​ള്ള അ​ജ്ഞ​ലി പി.​വി.​എ​ന്ന പേ​രു ത​ന്നെ​യാ​ണ് ബാ​ല​റ്റി​ലു​ള്ള​ത്.

അ​ജ്ഞ​ലി എ​ന്ന് പേ​രു​ള്ള മ​റ്റൊ​രു സ്ഥാ​നാ​ര്‍​ഥി ഇ​ല്ല, സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രും ചി​ഹ്ന​വും ഫോ​ട്ടോ​യും ബാ​ല​റ്റി​ൽ ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ൽ, തി​രി​ച്ച​റി​യ​ൽ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്നും ചു​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ഞ്ജ​ലി നാ​യ​രു​ടെ അ​പേ​ക്ഷ വ​ര​ണാ​ധി​കാ​രി ത​ള്ളി​യ​ത്.

Latest News

Corehub Up