തൃപ്പൂണിത്തുറ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ ഉദയംപേരൂർ എസ്എൻഡിപിഎച്ച്എസ്എസ് ട്രോഫിയുമായി.
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 500 പോയിന്റോടെ ഉദയംപേരൂർ എസ്എൻഡിപിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി.436 പോയിന്റോടെ സെന്റ് മേരീസ് എച്ച്എസ്എസ് തലക്കോട് രണ്ടാം സ്ഥാനവും 385 പോയിന്റോടെ സെന്റ് ജോസഫ് സിജിഎച്ച്എസ് തൃപ്പൂണിത്തുറ മൂന്നാം സ്ഥാനവും നേടി.
എൽപി വിഭാഗത്തിൽ 65 പോയിന്റോടെ സെന്റ് ജോസഫ് സിജിയുപിഎസ് തൃപ്പൂണിത്തുറ, ജെബിഎസ് കണയന്നൂർ, സെന്റ് ജോസഫ് എൽപിഎസ് തൃപ്പൂണിത്തുറ എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു.
യുപി വിഭാഗത്തിൽ 80 പോയിന്റോടെ സെന്റ് ജോസഫ്സ് സിജിയുപിഎസ് തൃപ്പൂണിത്തുറ ഒന്നാം സ്ഥാനവും 76 പോയിന്റോടെ സെന്റ് ജോർജ്സ് യുപിഎസ് പൂണിത്തുറ, എസ്എൻഡിപി എച്ച്എസ്എസ് ഉദയംപേരൂർ, ജോർജിയൻ അക്കാദമി തിരുവാങ്കുളം, സികെസിഎച്ച്എസ് പൊന്നുരുന്നി എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ 200 പോയിന്റോടെ എസ്എൻഡിപിഎച്ച്എസ്എസ് ഉദയംപേരൂർ ഒന്നാം സ്ഥാനവും 185 പോയിന്റോടെ സെന്റ് ജോസഫ് സിജിഎച്ച്എസ് തൃപ്പൂണിത്തുറ രണ്ടാം സ്ഥാനവും നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 224 പോയിന്റോടെ എസ്എൻഡിപിഎച്ച്എസ്എസ് ഉദയംപേരൂർ ഒന്നാം സ്ഥാനവും 200 പോയിന്റോടെ സെന്റ് ജോസഫ് സിജിഎച്ച്എസ്എസ് തൃപ്പൂണിത്തുറ രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം നടൻ സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അധ്യക്ഷത വഹിച്ചു.
Tags : Thrippunithura Local News Ernakulam Nattuvishesham