കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ബൈബിള്‍ കലോത്സവത്തില്‍ തൃപ്പൂണിത്തുറ ഫൊറോനയ്ക്ക് ഓവറോള്‍ കിരീടം. ഇടവകകളില്‍ എളംകുളം ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് ഒന്നാമതെത്തി. 228 പോയിന്റുകളോടെയാണ് തൃപ്പൂണിത്തുറ ഒന്നാം സ്ഥാനം നേടിയത്. പറവൂര്‍ (223), ഇടപ്പള്ളി (215) ഫൊറോനകളാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. ഇടവകകളില്‍ മൂക്കന്നൂര്‍ സെന്റ് മേരീസ്, മുട്ടം സെന്റ് മേരീസ് പള്ളികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
കലൂർ റിന്യൂവൽ സെന്ററിൽ രണ്ടു ദിവസമായി നടന്ന കലോത്സവത്തിലെ വിജയികള്‍ക്ക് അതിരൂപത ചാന്‍സലര്‍ ഫാ. ആന്റണി വാഴക്കാല സമ്മാനങ്ങള്‍ നല്കി. ബൈബിള്‍ അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. റിജു വെളിയില്‍ അധ്യക്ഷത വഹിച്ചു.