തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ കാൻസർ ചികിത്സക്കായി എത്തുന്ന നിർധനരോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസവും ഭക്ഷണവും ഒരുക്കുന്നതിനായി നിർമിച്ച തൃശൂർ സിഎച്ച് സെന്റർ 20ന് ഉച്ചയ്ക്കുശേഷം മൂന്നിന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും എം.എ. യൂസഫലിയും ചേർന്ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മെഡിക്കൽ കോളജിനുസമീപം 41 സെന്റിൽ അഞ്ചു കോടിയിലേറെ രൂപ ചെലവഴിച്ച് 14,000 ചതുരശ്ര അടിയിലേറെ വിസ്തൃതിയിൽ നിർമിച്ച സിഎച്ച് സെന്ററിൽ 24 താമസമുറികൾ ഉൾപ്പടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ സി.എ. മുഹമ്മദ് റഷീദ്, പി.എം. അമീർ, ആർ.വി. അബ്ദുൾറഹീം, പി.കെ ഷാ ഹുൽഹമീദ്, എം.പി കുഞ്ഞിക്കോയതങ്ങൾ, എം.എ റഷീദ് എന്നിവർ പങ്കെടുത്തു.