Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThrissurTitans

കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ട്വ​ന്‍റി-20​: തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ് സെമിയിൽ

കാ​ര്യ​വ​ട്ടം: കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സി​നെ നാ​ലു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ് 2026 സീ​സ​ൺ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ട്വ​ന്‍റി-20​യു​ടെ ആ​ദ്യ നാ​ലി​ല്‍ ഇ​ടം പി​ടി​ച്ചു.

കൊ​ല്ലം മു​ന്നോ​ട്ടു​വ​ച്ച 161 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 19.2-ാം ഓ​വ​റി​ല്‍ മ​റി​ക​ട​ന്നാ​ണ് തൃ​ശൂ​ര്‍ സെ​മി​യി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. സ്‌​കോ​ര്‍: കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സ് 20 ഓ​വ​റി​ല്‍ എ​ട്ടി​ന് 160. തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ് 19.2 ഓ​വ​റി​ല്‍ ആ​റി​ന് 162

കൊ​ല്ല​ത്തി​ന്‍റെ സ്‌​കോ​ര്‍ ബോ​ര്‍​ഡി​ല്‍ എ​ട്ടു റ​ണ്‍​സ് മാ​ത്ര​മു​ള്ള​പ്പോ​ള്‍ ഓ​പ്പ​ണ​ര്‍ അ​ഭി​ഷേ​ക് ജി. ​നാ​യ​രെ (ഒ​ന്ന്) ശ​ര​ത്ച​ന്ദ്ര​ന്‍ പു​റ​ത്താ​ക്കി. 12-ാം ഓ​വ​റി​ല്‍ സെ​യ്‌​ലേ​ഴ്‌​സി​ന്‍റെ സ്‌​കോ​ര്‍ 100 പി​ന്നി​ട്ടു.

എം.​എ​സ്. അ​ഖി​ലി​ന്‍റെ പ​ന്ത് വേ​ലി​ക്കെ​ട്ടി​നു പു​റ​ത്തേ​യ്ക്ക് പാ​യി​ച്ച് ആ​ന​ന്ദ് അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി. 35 പ​ന്തി​ല്‍​നി​ന്നും ആ​റു സി​ക്‌​സും മൂ​ന്നു ബൗ​ണ്ട​റി​യും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ആ​ന​ന്ദി​ന്‍റെ (65) ഇ​ന്നിം​ഗ്‌​സ്. അ​ര്‍​ജു​ന്‍ വേ​ണു​ഗോ​പാ​ല്‍ (31) കൊ​ല്ല​ത്തി​ന്‍റെ സ്‌​കോ​ര്‍ 150 ക​ട​ത്തി.

കെ.​ആ​ര്‍. രോ​ഹി​ത്ത് (27), ഷോ​ണ്‍ റോ​ജ​ര്‍ (20), സ​ഞ്ജീ​വ് സ​തീ​ശ​ന്‍ (16), എം.​എ​സ്. അ​ഖി​ല്‍ (15) എ​ന്നി​വ​ര്‍ വേ​ഗ​ത്തി​ല്‍ മ​ട​ങ്ങി​യ​തോ​ടെ തൃ​ശൂ​ര്‍ പ്ര​തി​രോ​ധ​ത്തി​ലാ​യി. എ​ന്നാ​ല്‍, നി​ഖി​ല്‍ തോ​ട്ട​ത്തി​ലി​ന്‍റെ​യും (22 പ​ന്തി​ൽ 41 നോ​ട്ടൗ​ട്ട്) മു​ഹ​മ്മ​ദ് ഇ​നാ​ന്‍റെ​യും (17 നോ​ട്ടൗ​ട്ട്) ബാ​റ്റിം​ഗ് മി​ക​വ് തൃ​ശൂ​രി​നെ സെ​മി​യി​ലേ​ക്കു പി​ടി​ച്ചു ക​യ​റ്റി.

Latest News

Corehub Up