Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thudanga Nadu

Idukki

എ​സ്എം​വൈ​എം ക​ലോ​ത്സ​വം: തു​ട​ങ്ങ​നാ​ട് യൂ​ണി​റ്റ് ചാ​ന്പ്യ​ന്മാ​ർ

തു​ട​ങ്ങ​നാ​ട്: എ​സ്എം​വൈ​എം തു​ട​ങ്ങ​നാ​ട് ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ലോ​ത്സ​വ​ത്തി​ല്‍ തു​ട​ങ്ങാ​ട് യൂ​ണി​റ്റ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. ഫൊ​റോ​ന​യി​ലെ ഏ​ഴു യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നാ​യി നൂ​റി​ല​ധി​കം യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ക​ലോ​ത്സ​വ​ത്തി​ല്‍ നീ​ലൂ​ര്‍, മേ​ലു​കാ​വു​മ​റ്റം യൂ​ണി​റ്റു​ക​ള്‍ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. തു​ട​ങ്ങ​നാ​ട് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ ബി​ബി​ന്‍ ജോ​ണ്‍​സ​ണ്‍ ക​ലാ​പ്ര​തി​ഭ​യാ​യും ബി​നി​ല ബി​നോ​യി ക​ലാ​തി​ല​ക​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കെ​സി​വൈ​എം സം​സ്ഥാ​ന സി​ന്‍​ഡി​ക്ക​റ്റം​ഗം റോ​ബി​ന്‍ ടി. ​ജോ​സ് താ​ന്നി​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബി​സ്മി ബോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ള്ളീ​റ്റ്, ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജ​യിം​സ് ആ​ണ്ടാ​ശേ​രി, നീ​ലൂ​ര്‍ യൂ​ണി​റ്റ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​സെ​ബി​ന്‍ പ്ലാ​ത്തോ​ട്ട​ത്തി​ല്‍, ഫൊ​റോ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​യോ ബെ​ന്നി, ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ സി​സ്റ്റ​ര്‍ സാ​ന്ദ്ര, ജെ​ന്‍​സ​ണ്‍ മൈ​ക്കി​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up