Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thuruthy

Kottayam

പുതുമയുടെ പകിട്ടിൽ ആധുനിക സൗകര്യങ്ങളോടെ മാതാ എസി പാരിഷ് ഹാൾ തുരുത്തിയിൽ സജ്ജം

തു​രു​ത്തി: ച​ങ്ങ​നാ​ശേ​രി എം​സി റോ​ഡി​നോ​ട് ചേ​ര്‍​ന്ന് സ്ഥി​തി ചെ​യ്യു​ന്ന തു​രു​ത്തി മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യു​ടെ പാ​രിഷ് ഹാ​ള്‍ കാ​ല​ത്തി​നൊ​ത്ത സൗ​ക​ര്യ​ങ്ങ​ളോ​ടെ സ​മ​ഗ്ര​മാ​യി ന​വീ​ക​രി​ച്ച് അ​തി​മ​നോ​ഹ​ര​മാ​യ എ​സി പാ​രിഷ് ഹാ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ ആ​ത്മാ​ര്‍​ഥ​മാ​യ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​വും സ്നേ​ഹ​പൂ​ര്‍​വ​മാ​യ പി​ന്തു​ണ​യും വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ കൃ​ത്യ​മാ​യ മേ​ല്‍​നോ​ട്ട​വും കൂ​ട്ടാ​യ പ​രി​ശ്ര​മ​വു​മാ​ണ് ഈ ​വ​ലി​യ സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​തെ​ന്ന് വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍ പ​റ​ഞ്ഞു.

വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ട​വ​ക​യു​ടെ വി​വി​ധ ആ​ത്മീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​ക​ള്‍​ക്കും കു​ടും​ബാ​ഘോ​ഷ​ങ്ങ​ള്‍​ക്കും വേ​ദി​യാ​യി​രു​ന്ന പാ​രിഷ് ഹാ​ള്‍ ഇ​നി കൂ​ടു​ത​ല്‍ വി​ശാ​ല​ത​യും സൗ​ക​ര്യ​ങ്ങ​ളും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ള്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ക​യാ​ണ്.

1200 പേ​രെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന വി​ശാ​ല​മാ​യ ഹാ​ള്‍, 800 പേ​ര്‍​ക്ക് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യം, ആ​ധു​നി​ക കി​ച്ച​ന്‍ സൗ​ക​ര്യം, ആ​വ​ശ്യ​ത്തി​ന് വി​ശാ​ല​മാ​യ കാ​ര്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം എ​ന്നി​വ​യാ​ണ് ന​വീ​ക​രി​ച്ച ഹാ​ളി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ള്‍. വി​വാ​ഹ​ങ്ങ​ള്‍, വി​വാ​ഹ സ​ത്കാരങ്ങൾ, കു​ടും​ബ കൂ​ട്ടാ​യ്മ​ക​ള്‍, വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍, പൊ​തു​പ​രി​പാ​ടി​ക​ള്‍, യോ​ഗ​ങ്ങ​ള്‍, മ​റ്റ് ആ​ഘോ​ഷ​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് ഹാ​ളി​ന്‍റെ ക്ര​മീ​ക​ര​ണം.

വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും നാ​ളെ

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​താ എ​സി പാ​രീ​ഷ് ഹാ​ള്‍ വെ​ഞ്ച​രി​പ്പ് ക​ര്‍​ദ്ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ നി​ര്‍​വ​ഹി​ക്കും. വി​നു ജോ​ബ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍, അ​സി. വി​കാ​രി ഫാ.​ റ്റോ​ണി പു​തു​വീ​ട്ടി​ല്‍​ക്ക​ളം, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സോ​ണി മാ​ത്യു പാ​ലാ​ത്ര, കൈ​ക്കാ​ര​ന്‍​മാ​രാ​യ സ​ണ്ണി​ച്ച​ന്‍ കു​ന്ന​ത്ത്, ജോ​യി പാ​ല​ത്തു​ങ്ക​ല്‍, ജോ​മി കാ​ട്ട​ടി​പ​രു​ത്തി​യി​ല്‍, പാ​രിഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജി​തി​ന്‍ നെ​ടും​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും.

Latest News

Corehub Up