നാളെ ചങ്ങനാശേനവീകരിച്ച തുരുത്തി മര്‍ത്ത്മറിയം ഫൊറോന പള്ളിയുടെ മാതാ എസി പാരിഷ് ഹാള്‍.
തുരുത്തി: ചങ്ങനാശേരി എംസി റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന തുരുത്തി മര്‍ത്ത്മറിയം ഫൊറോന പള്ളിയുടെ പാരിഷ് ഹാള്‍ കാലത്തിനൊത്ത സൗകര്യങ്ങളോടെ സമഗ്രമായി നവീകരിച്ച് അതിമനോഹരമായ എസി പാരിഷ് ഹാളായി മാറിയിരിക്കുകയാണ്. ഇടവക ജനങ്ങളുടെ ആത്മാര്‍ഥമായ സാമ്പത്തിക സഹകരണവും സ്നേഹപൂര്‍വമായ പിന്തുണയും വിവിധ കമ്മിറ്റികളുടെ കൃത്യമായ മേല്‍നോട്ടവും കൂട്ടായ പരിശ്രമവുമാണ് ഈ വലിയ സ്വപ്നം യാഥാര്‍ഥ്യമാക്കിയതെന്ന് വികാരി ഫാ. ജേക്കബ് ചീരംവേലില്‍ പറഞ്ഞു.
വര്‍ഷങ്ങളായി ഇടവകയുടെ വിവിധ ആത്മീയ, സാമൂഹിക, സാംസ്കാരിക കൂട്ടായ്മകള്‍ക്കും കുടുംബാഘോഷങ്ങള്ക്കും വേദിയായിരുന്ന പാരിഷ് ഹാള്‍ ഇനി കൂടുതല്‍ വിശാലതയും സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളുമായി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്.
1200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ ഹാള്‍, 800 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം, ആധുനിക കിച്ചന് സൗകര്യം, ആവശ്യത്തിന് വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം എന്നിവയാണ് നവീകരിച്ച ഹാളിന്റെ പ്രധാന പ്രത്യേകതകള്‍. വിവാഹങ്ങള്‍, വിവാഹ സത്കാരങ്ങൾ, കുടുംബ കൂട്ടായ്മകള്‍, വാര്‍ഷികാഘോഷങ്ങള്‍, പൊതുപരിപാടികള്‍, യോഗങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഹാളിന്റെ ക്രമീകരണം.
വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ
നാളെ വൈകുന്നേരം അഞ്ചിന് മാതാ എസി പാരീഷ് ഹാള്‍ വെഞ്ചരിപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മഹനീയ സാന്നിധ്യത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും. വിനു ജോബ് എംഎല്‍എ മുഖ്യാതിഥി ആയിരിക്കും. വികാരി ഫാ. ജേക്കബ് ചീരംവേലില്‍, അസി. വികാരി ഫാ. റ്റോണി പുതുവീട്ടില്‍ക്കളം, ജനറല്‍ കണ്‍വീനര്‍ സോണി മാത്യു പാലാത്ര, കൈക്കാരന്മാരായ സണ്ണിച്ചന് കുന്നത്ത്, ജോയി പാലത്തുങ്കല്‍, ജോമി കാട്ടടിപരുത്തിയില്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജിതിന് നെടുംപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും.
Tags : District News Nattuvishesham Mata AC Parish Hall Thuruthy