x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് -എം

വെബ് ഡെസ്ക്
Published: September 18, 2026 11:46 PM IST | Updated: September 18, 2026 11:46 PM IST

​കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പെ​രി​ങ്ങ​ര മ​ണ്ഡ​ലം നേ​തൃ​യോ​ഗം സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രി​ങ്ങ​ര: വെ​ള്ള​പ്പൊ​ക്കം​മൂ​ലം അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​തം​വി​ത​ച്ച പെ​രി​ങ്ങ​ര​യി​ലെ ഭ​വ​ന​ങ്ങ​ൾ​ക്ക് 20,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​മ​ണ്ഡ​ലം ക​മ്മി​റ്റി. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്ക്ക് തോ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശാ​ർ​മി​ള സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ താ​മ​ര​ച്ചാ​ലി​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം ​കു​ള​പ്പ​ള്ളി, യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി പി. ​തോ​മ​സ്, വ​നി​താ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മ റെ​ജി, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി​നി​ൽ ടി. ​തെ​ക്കും​പ്പ​റ​മ്പി​ൽ, ജോ​സു​കു​ട്ടി മേ​പ്രാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​മാ റെ​ജി​യെ യോ​ഗം അ​നു​മോ​ദി​ച്ചു.

Tags : District News Nattuvishesham Streams cleaned Kerala Congress

Recent News

Corehub Up