x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷം

വെബ്ഡെസ്ക്
Published: November 3, 2026 05:53 AM IST | Updated: November 3, 2026 05:53 AM IST

വ​ജ്ര​ജൂ​ബി​ലി

തി​രു​വ​ന​ന്ത​പു​രം : പ്ര​സ് ക്ല​ബി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും മാ​ധ്യ​മ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ​വും ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​നു ക​വ​ടി​യാ​ര്‍ ഉ​ദ​യ് പാ​ല​സ് ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍, മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ ​മു​ര​ളീ​ധ​ര​ന്‍, സി.​പി. ജോ​ണ്‍, ബി​ന്ദു​കൃ​ഷ്ണ, കോ​ർ​പ​റേ​ഷ​ൻ മേ​യ​ര്‍ വി.​വി. രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

പ്ര​സ് ക്ല​ബി​ലെ ന​വീ​ക​രി​ച്ച ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം, ഹെ​ല്‍​ത്ത് പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം, ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജേ​ണ​ലി​സ​ത്തി​ലെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം തു​ട​ങ്ങി​യ​വ​യും ന​ട​ക്കും.

ഒ​രു വ​ര്‍​ഷം നീ​ളു​ന്ന വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ സ​മ്മേ​ള​നം, ലീ​ഡ​ര്‍​ഷി​പ്പ് കോ​ണ്‍​ക്ലേ​വ്, ഇ​ന്‍​ഡോ അ​റ​ബ് കോ​ണ്‍​ക്ലേ​വ്, മീ​ഡി​യ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വ​ജ്ര​ജൂ​ബി​ലി സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ "അ​ന​ന്ത​പൂ​രം' എ​ന്ന മെ​ഗാ​പ​രി​പാ​ടി​യും അ​ര​ങ്ങേ​റും.

Tags :

Recent News

Corehub Up