ഹോളിക്രോസ് കോളജില്‍ കാമ്പസ് ടു ബൂത്ത് വോട്ടര്‍ രജിസ്ട്രേഷന് കാമ്പയിന്റെ ഭാഗമായുള്ള വോട്ടേഴ്സ് രജിസ്ട്രേഷന് ഹെല്പ് ഡെസ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയ
കോഴിക്കോട്: വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2027ന്റെ ഭാഗമായി വിദ്യാര്‍ഥികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കാമ്പസ് ടു ബൂത്ത് പ്രത്യേക വോട്ടര്‍ രജിസ്ട്രേഷന് ഡ്രൈവിന് വിവിധ കോളജുകളില്‍ തുടക്കമായി.
ജില്ലയിലെ എല്ലാ കോളജുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും ഏഴുവരെ വോട്ടര്‍ എന്റോള്‍മെന്റ് ഹെല്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍മാരുടെയും വൊളന്റിയര്‍മാരുടെയും നേതൃത്വത്തിലാണ് എന്റോള്‍മെന്റ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഫ്ളാഷ് മോബ്, ഇലക്ഷന് ക്വസ്റ്റ് ഗെയിം സോണുകള്‍, ഇലക്ഷന് ക്വിസ് തുടങ്ങി വിവിധ വോട്ടര്‍ അവബോധ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും സംഘടിപ്പിക്കും.
2027 ഒക്ടോബര്‍ ഒന്നിന് 18 വയസ് തികയുന്നവരും നിലവില്‍ 18 വയസ് പൂര്‍ത്തിയായവരുമായ വിദ്യാര്‍ഥികളെയാണ് ഡ്രൈവ് പ്രധാനമായും ലക്ഷ്യമിടുന്നത്. ജില്ലയിലെ യോഗ്യരായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും രജിസ്ട്രേഷന് പൂര്‍ത്തിയാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖാന്തിരം 100 ശതമാനം രജിസ്ട്രേഷന് സാധ്യമാക്കുകയാണ് ലക്ഷ്യം.
രജിസ്ട്രേഷന് പൂര്‍ണമാക്കുന്ന സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം പ്രത്യേകം പുരസ്കാരങ്ങള്‍ സമ്മാനിക്കും.നടക്കാവ് ഹോളിക്രോസ് കോളജില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ പ്രതീഷ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ്, ജില്ലാ ഇലക്ഷന് സെല്‍ കോര്‍ഡിനേറ്റര്‍ എം.വിഷ്ണു, കോളജ് മാനേജര്‍ സിസ്റ്റര്‍ ജൂലി അഗസ്റ്റിന്, വൈസ് പ്രിന്‍സിപല്‍ ജിതിന് തോമസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലിജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags :