സ്വപ്ന ആന്റണി
മാനന്തവാടി: കോയമ്പത്തൂരില്‍ നടന്ന വെറ്ററന്‍സ് സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ സ്വന്തമാക്കി തോണിച്ചാല്‍ സ്വദേശിനി സ്വപ്ന ആന്റണി.
കഴിഞ്ഞ മാസം 12, 13, 14 തീയതികളിലാണ് കോയമ്പത്തൂരില്‍ ചാമ്പ്യന്‍ഷിപ്പ് നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് അത്ലറ്റുകള് മത്സരിക്കാന്‍ എത്തിയിരുന്നു. 40 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ നടന്ന 4x400 മീറ്റര്‍ റിലേയില്‍ വെള്ളി മെഡലും 50 വയസിന് മുകളിലുള്ളവരുടെ ഹൈജംപ് മത്സരത്തില്‍ വെങ്കല മെഡലുമാണ് കരസ്ഥമാക്കിയത്.
തായ്ലന്ഡില് നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് മീറ്റിലും ഇവര്‍ ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കിയിരുന്നു. മെഡല്‍ നേട്ടം സന്തോഷം നല്‍കുന്നതായി സ്വപ്ന ആന്റണി പറഞ്ഞു.
Tags :