േറഷൻ വ്യാപാരികൾ ചാലക്കുടി ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ നഗരസഭ വൈസ് ചെയർമാൻ കെ.വി. പോൾ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: റേഷനു പകരം കാർഡ് ഉടമകൾക്ക് പണംനൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിക്കെതിരേ ഓൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ
ധർണ നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ.വി. പോൾ ഉദ്ഘാടനംചെയ്തു. പി.ഡി. പോൾ അധ്യക്ഷതവഹിച്ചു. സിപിഎം ഏരിയാ സെക്രട്ടറി കെ.എസ്. അശോകൻ, കെ.കെ. പങ്കജാക്ഷൻ, ജിന്നി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
Tags :