എയിം അക്കാദമി ലോഗോ ബത്തേരിയില്‍ കായികമന്ത്രി ഒ.ജെ. ജനീഷ് പ്രകാശനം ചെയ്യുന്നു.
സുല്‍ത്താന്‍ ബത്തേരി: മാര്‍ഷല്‍ ആര്‍ട്സ് രംഗത്ത് സുതാര്യതയും പ്രാഫഷണലിസവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കായികതാരങ്ങളും പരിശീലകരും ചേര്‍ന്ന് രൂപീകരിച്ച അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാര്‍ഷല്‍ ആര്‍ട്സിന്റെ (എയിം അക്കാദമി) ലോഗോ പ്രകാശനം കായിക മന്ത്രി ഒ.ജെ. ജനീഷ് നിര്‍വഹിച്ചു.
കായികരംഗത്തെ മെല്ലെപ്പോക്കിനും താരങ്ങളും പരിശീലകരും നേരിടുന്ന വെല്ലുവിളികള്‍ക്കും പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.സ്കൂള്‍ കായികമേളയില്‍ മെഡല്‍ നേടിയ എയിം അക്കാദമി വിദ്യാര്‍ഥികളായ മുഹമ്മദ് മിഷാല്‍ (ഗോള്‍ഡ്, തിരുവള്ളൂര്‍,കോഴിക്കോട്), നിഹാല്‍ (വെങ്കലം, മേപ്പാടി) എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അമല്‍ ജോയ്, എയിം അക്കാദമി പ്രസിഡന്റും കേരള വുഷു ടീം മുന്‍ കോച്ചുമായ പി. ഷമീര്‍, സെക്രട്ടറി എന്‍. യാസിന് ഒമര്‍, ട്രഷറര്‍ മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് ടി.കെ. വിഷ്ണു വിനായക്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.പി. നിവിഷ്, കായികതാരം ടി.പി. ദീപു, വിവിധ ക്ലബുകളെ പ്രതിനിധാനം ചെയ്ത് ഉനൈസ് തിരുവള്ളൂര്‍, ഷഫീക്ക് കൊടുവള്ളി, നിസാര്‍ വാവാട് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :