x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലാ​ടി​പ്പാ​റ​യി​ലെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

വെബ് ഡെസ്ക്
Published: November 3, 2026 06:42 AM IST | Updated: November 3, 2026 06:42 AM IST

ക​ണ്ണെ​ത്താ ദൂ​ര​ത്തോ​ളം വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന കാ​ക്ക​പ്പൂ​ക്ക​ൾ.

ബി​രി​ക്കു​ളം: കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ട​ലാ​ടി​പ്പാ​റ​യി​ൽ ക​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ത​യാ​റാ​ക്കി​യ ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കും ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര പ​ദ്ധ​തി​യും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. അ​പൂ​ർ​വ​യി​നം സ​സ്യ​ങ്ങ​ളും പൂ​ക്ക​ളും ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​മ​ട​ക്ക​മു​ള്ള ജൈ​വ​വൈ​വി​ധ്യ​ങ്ങ​ൾ കൊ​ണ്ട് സ​മ്പ​ന്ന​മാ​യ ക​ട​ലാ​ടി​പ്പാ​റ​യി​ൽ റ​വ​ന്യു വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​സ്ഥ​ല​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കാ​തെ റ​വ​ന്യു​വ​കു​പ്പ് ഇ​വി​ടു​ത്തെ ഭൂ​മി പ​ല​ർ​ക്കാ​യി പ​തി​ച്ചു​ന​ൽ​കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. മു​ൻ സൈ​നി​ക​രു​ൾ​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കാ​ണ് ഭൂ​മി പ​തി​ച്ചു​ന​ൽ​കു​ന്ന​ത്. ഇ​ങ്ങ​നെ പ​തി​ച്ചു​കി​ട്ടു​ന്ന ഭൂ​മി പ​ല​രും നി​ശ്ചി​ത സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞാ​ൽ ചെ​ങ്ക​ൽ ക്വാ​റി​ക​ൾ​ക്കു​ൾ​പ്പെ​ടെ മ​റി​ച്ചു​വി​ൽ​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ടു​ത്തി​ടെ പാ​റ​യു​ടെ ഒ​രു​ഭാ​ഗ​ത്ത് ഏ​ക്ക​റു​ക​ളോ​ളം സ്ഥ​ലം ചെ​ങ്ക​ൽ ഖ​ന​ന​ത്തി​നാ​യി നി​ര​പ്പാ​ക്കി​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ജ​ന​ന​നി​യ​ന്ത്ര​ണ​ത്തി​നാ​യു​ള്ള എ​ബി​സി കേ​ന്ദ്രം ഇ​വി​ടെ സ്ഥാ​പി​ക്കാ​നും അ​ണി​യ​റ​യി​ൽ പ​ദ്ധ​തി​യൊ​രു​ങ്ങു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ക​ട​ലാ​ടി​പ്പാ​റ​യി​ലെ റ​വ​ന്യു​ഭൂ​മി ബോ​ക്സൈ​റ്റ് ഖ​ന​ന​ത്തി​നാ​യി ഗു​ജ​റാ​ത്ത് ആ​സ്ഥാ​ന​മാ​യ ആ​ശാ​പു​ര ക​മ്പ​നി​ക്ക് പാ​ട്ട​ത്തി​നു ന​ൽ​കാ​നു​ള്ള നീ​ക്കം ജ​ന​ങ്ങ​ളു​ടെ വ്യാ​പ​ക​മാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​വും വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ന്നു​തൊ​ട്ടേ ഉ​യ​രു​ന്ന​താ​ണ്.

പ്ര​കൃ​തി​പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ​യെ​ത്താ​റു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സൂ​ര്യാ​സ്ത​മ​യ​ത്തി​ന്‍റെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നും ചി​ത്രീ​ക​രി​ക്കാ​നും നി​ര​വ​ധി പേ​ർ എ​ത്തു​ന്നു​ണ്ട്. വ​ട​ക്കി​ന്‍റെ നീ​ല​ക്കു​റി​ഞ്ഞി​യാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ക​ണ്ണെ​ത്താ​ദൂ​ര​ത്തോ​ളം പ​ര​ന്നു​കി​ട​ക്കു​ന്ന കാ​ക്ക​പ്പൂ​ക്ക​ളും വി​വി​ധ​യി​നം ഓ​ർ​ക്കി​ഡു​ക​ളും ഇ​ര​പി​ടി​യ​ൻ സ​സ്യ​ങ്ങ​ളും അ​പൂ​ർ​വ ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​മ​ട​ക്കം ഇ​വി​ടെ കാ​ഴ്ച​യു​ടെ വ​സ​ന്ത​മൊ​രു​ക്കു​ന്നു.

നീ​ലേ​ശ്വ​രം പു​ഴ​യു​ടെ പ്ര​ധാ​ന കൈ​വ​ഴി​ക​ൾ ഉ​ത്ഭ​വി​ക്കു​ന്ന​തും ഇ​വി​ടെ​നി​ന്നാ​ണ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കോ​ട്ടേ​ജു​ക​ളും ന​ട​പ്പാ​ത​യും കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​സ്ഥ​ലം, ഓ​പ്പ​ൺ​ഓ​ഡി​റ്റോ​റി​യം, ആം​ഫി തീ​യ​റ്റ​ർ, ഭ​ക്ഷ​ണ​ശാ​ല തു​ട​ങ്ങി​യ​വ​യും ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags :

Recent News

Corehub Up