x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ല്ലൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ വീ​ണ്ടും വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ലോ​റി മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: November 3, 2026 06:47 AM IST | Updated: November 3, 2026 06:47 AM IST

പു​ല്ലൂ​ർ കേ​ളോ​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട മ​ത്സ്യ​ലോ​റി വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ൽ.

പു​ല്ലൂ​ർ: കേ​ളോ​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് വീ​ണ്ടും വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ലോ​റി മ​റി​ഞ്ഞു. മം​ഗ​ളൂ​രു ഭാ​ഗ​ത്തു​നി​ന്ന് മീ​നു​മാ​യി കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് കേ​ളോ​ത്തെ ശ്രീ​ധ​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

വീ​ട്ടു​മു​റ്റ​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന​തു​മൂ​ലം വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ര​ണ്ടാ​ഴ്ച മു​മ്പും ഇ​തേ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് ലോ​റി മ​റി​ഞ്ഞി​രു​ന്നു. നേ​ര​ത്തേ ഒ​രു സി​മ​ന്‍റ് ലോ​റി​യും ക​ണ്ടെ​യ്ന​ർ ലോ​റി​യും ഇ​തേ സ്ഥ​ല​ത്ത് മ​റി​ഞ്ഞി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ലെ വ​ള​വാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ള​വി​നു തൊ​ട്ടു​താ​ഴെ​യാ​ണ് ശ്രീ​ധ​ര​ന്‍റെ വീ​ടു​ള്ള​ത്.

ദേ​ശീ​യ​പാ​ത​യു​ടെ ന​വീ​ക​ര​ണം ന​ട​ത്തു​മ്പോ​ൾ വ​ള​വ് നി​ക​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും അ​ത് ന​ട​പ്പാ​യി​രു​ന്നി​ല്ല. ഇ​വി​ടെ സ​ർ​വീ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​വും ന​ട​ന്നി​ട്ടി​ല്ല.

Tags :

Recent News

Corehub Up