ഇന്നു മുതൽ തലശേരിയിൽനടക്കുന്ന സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർഥം തലശേരിയിൽ നിന്ന് കൂത്തുപറന്പിലേക്ക് നടത്തിയ സൈക്കിൾ റാലിയിൽ നിന്ന്.
തലശേരി: 70-ാമത് സംസ്ഥാന സീനിയർ പുരുഷ-വനിതാ വിഭാഗം ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ഇന്നു മുതൽ തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരമായി ഇന്നു രാവിലെ ഏഴിന് കാസർഗോഡ്, വയനാട് ജില്ലകളുടെ പുരുഷ ടീമുകൾ ഏറ്റുമുട്ടും. വൈകുന്നേരം അഞ്ചിന് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.
ചലച്ചിത്ര താരം സഞ്ജു ശിവറാം, കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ ലൈഫ് പ്രസിഡന്റ് പി.ജെ. സണ്ണി എന്നിവർ മുഖ്യാതിഥികളായിരിക്കും. ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർഥം ഇന്നലെ തലശേരി സൈക്ലിംഗ് ക്ലബിന്റെ നേതൃത്വത്തിൽ തലശേരിയിൽ നിന്ന് കൂത്തുപറമ്പിലേക്ക് സൈക്കിൾ റാലി നടത്തി. കാരായി രാജൻ എംഎൽഎ, ആസാദ് മാളിയേക്കൽ, സുരേഷ്, നൂർജഹാൻ സിറാജ്, ഹാരിസ്, ജവാദ് ടി.സി.പി.എം സിറാജ് എന്നിവർ പങ്കെടുത്തു.
Tags :