x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നു​ക​ളി​ക​ളി​ലെ ശ​ബ്ദ​മ​ലി​നീ​ക​ര​ണം: യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​ക്ക് പ​രി​ഹാ​ര​മി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ
Published: November 3, 2026 06:46 AM IST | Updated: November 3, 2026 06:46 AM IST

ക​ണ്ണൂ​ർ: ട്രെ​യി​നു​ക​ളി​ലെ ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി‍​രേ നി​യ​മ​മു​ണ്ടാ​ക്കി​യി​ട്ടും അ​ത് പ്രാ​വ​ർ​ത്തി​ക മാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് പ​രാ​ത‌ി. കൂ​ട്ട​മാ​യി ടി​ക്ക​റ്റെ​ടു​ത്ത് റി​സ​ർ​വ്ഡ് കോ​ച്ചു​ക​ളി​ലും മ​റ്റ് ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെന്‍റുക​ളി​ലും എ​ത്തു​ന്ന​വ​രു​ടെ പാ​ട്ടും ക​ളി​യും മൂ​ലം യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി ച്ചാ​ണ് റെ​യി​ൽ​വേ പു​തി​യ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്.

പു​തു​ത​ല​മു​റ ഇ​പ്പോ​ഴും ഇ​ത് ഗൗ​നി​ക്കു​ന്നി​ല്ലെന്നാ​ണ് പ​രാ​തി. ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ പ​രി​സ​ര​ങ്ങ​ളി​ലും മൊ​ബൈ​ൽ ഫോ​ൺ സ്പീ​ക്ക​ർ മോ​ഡി​ലി​ട്ട് പാ​ട്ട് കേ​ൾ​ക്കു​ന്ന​തും വീ​ഡി​യോ​ക​ൾ കാ​ണു​ന്ന​തും ഉ​ച്ച​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തും വി​ല​ക്കി​യാ​ണ് സ​തേ​ൺ റെ​യി​ൽ​വേ നി​യ​മം പാ​സാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത് ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ടെ​ന്നാ​ണ് സ്ഥി​രം യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. സ​ഹ​യാ​ത്രി​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റി​യാ​ൽ റെ​യി​ൽ​വേ ആ​ക്‌ട് പ്ര​കാ​രം 1000 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

സെ​പ്റ്റം​ബ​ർ 22ന് ​മും​ബൈ​യി​ൽ​നി​ന്ന് ഗ​രീ​ബ് ര​ധ് ട്രെ​യി​നി​ൽ മം​ഗ​ളൂ​രു​വി​ലേ​ക്ക് വ​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി റ​ഫീ​ഖി​ന് ട്രെ​യി​നി​ലെ ശ​ബ്ദ​മ​ലി​നീ​ക​ര​ണം ചോ​ദ്യം​ചെ​യ്ത​തി​ന് ക​ടു​ത്ത ആ​ക്ര​മ​ണ​മാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഇ​തി​നെ​തി​രേ റെ​യി​ൽ​വേയ്​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

ട്രെ​യി​നു​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള്ള ഉ​പ​ദ്ര​വ​വും വ​ർ​ധി​ച്ചു​വ​രു​ന്നു​ണ്ട്. റെ​യി​ൽ​വേ മ​ന്ത്രാ​ലയ​മെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളൊ​ക്കെ ഫ​യ​ലി​ൽ കി​ട​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​മാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ഴ്ച​പ​രി​മി​തി​യു​ള്ള സ്ത്രീ​യെ​യും ഓ​ഖ എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്ത പെ​ൺ​കു​ട്ടി​യേ​യും ശ​ല്യം​ചെ​യ്ത മൂ​ന്നു​പേ​രെ കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ട്രെ​യി​നു​ക​ളി​ൽ ആ​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നാ​ണ് സീ​സ​ൺ ടീ​ക്ക​റ്റ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്.

ട്രെ​യി​നു​ക​ളി​ൽ ഉ​ച്ച​ത്തി​ലു​ള്ള ഫോ​ൺ കോ​ളു​ക​ളും പാ​ട്ടു​ക​ളും ആ​ട്ട​വും കൈ​കൊ​ട്ടി​ക്ക​ളി​യും ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ഇ​ടി​ച്ചും ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന​ത​ര​ത്തി​ൽ പെ​രു​മാ​റി​യാ​ൽ 1000 രൂ​പ പി​ഴ​യും ആ​റു​മാ​സം ത​ട​വു​ശി​ക്ഷ​യും ല​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ഒ​രി​ക്ക​ൽ ശി​ക്ഷ ല​ഭി​ച്ച യാ​ത്ര​ക്കാ​ർ ഇ​ത് ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ​ത്തു​ക 5000 രൂ​പ​യാ​ണ്. അ​തേ​സ​മ​യം, ഇ​ത് പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

യാ​ത്രാ​വേ​ള​യി​ൽ ആ​രെ​ങ്കി​ലും ഇ​പ്ര​കാ​രം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യാ​ൽ റെ​യി​ൽ​വേ ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​റാ​യ 139 ലേ​ക്കോ അ​ല്ലെ​ങ്കി​ൽ റെ​യി​ൽ മ​ഡ​ഡ് പോ​ർ​ട്ട​ൽ വ​ഴി​യോ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാം.

Tags :

Recent News

Corehub Up