ബത്തേരി ഗവ. ടെക്നിക്കല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കഴുകുന്നു.
സുല്‍ത്താന്‍ ബത്തേരി: ഗവ. ടെക്നിക്കല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയിലെത്തി ബസുകള്‍ കഴുകി വൃത്തിയാക്കി.
പൊതുഗതാഗത സംവിധാനങ്ങള്‍ വൃത്തിയുള്ളതും ശുചിത്വപൂര്ണവുമാക്കി നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം സമൂഹത്തില്‍ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിക്ക് നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കെ.എസ്. പ്രമോദ്, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ എം.കെ. സൗഭാഗ്യ, അധ്യാപകരായ ഐശ്വര്യ, ജിയോ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നൽകി.
Tags :