എസ്എംഎ രോഗബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സക്കായി കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറിയപ്പോൾ.
കോടഞ്ചേരി: എസ്എംഎ രോഗബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സക്കായി നടത്തുന്ന ധനസമാഹരണത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂൾ വിദ്യാർഥികളും പങ്കാളികളായി.
തങ്ങളുടെ പല ആവശ്യങ്ങൾക്കുമായി സ്വരൂപിച്ച തുകയാണ് വിദ്യാർഥികൾ കൈമാറിയത്. സ്കൂൾ ഡെപ്യൂട്ടി ലീഡർ ആൻസ്റ്റൺ എബി ചികിത്സാ കമ്മിറ്റി ഭാരവാഹികളായ ഏബ്രഹാം, ഫിറോസ് എന്നിവർക്കാണ് തുക കൈമാറിയത്. 62500 രൂപയാണ് വിദ്യാർഥികൾ നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് ജിസ്ന ജോസ്, സീനിയർ അസിസ്റ്റന്റ് ബിനു എം. സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി സി.പി. സാജിദ്, ഐറിൻ ജോബി സംബന്ധിച്ചു.
Tags :