നവീകരിച്ച ആലുവ ചിൽഡ്രൻസ് പാർക്ക്.
ആലുവ: നവീകരണം പൂർത്തിയായ ആലുവ ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പുതിയ റൈഡുകൾ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ച പാർക്ക് വൈകിട്ട് 5ന് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും.
സ്പൈറൽ സ്ലൈഡ്, സ്ട്രെയിറ്റ് സിംഗിൾ റൈഡ്, മൾട്ടി പ്ലേ സ്റ്റേഷൻ എന്നിവയാണ് പുതുതായി സ്ഥാപിച്ച റൈഡുകൾ. നിലവിലുണ്ടായിരുന്ന വിവിധ റൈഡുകൾ അറ്റകുറ്റപണികളും പെയിന്റിംഗും നടത്തി പുതുക്കി. ഇതിനു പുറമെ ചിൽഡ്രൻസ് പാർക്കിന്റെ സംരക്ഷണത്തിനായി ഗ്രീൻ മെഷ് വയർനെറ്റും സ്ഥാപിച്ചതായി ആലുവ നഗരസഭാധ്യക്ഷ സൈജി ജോളി പറഞ്ഞു.
ചിൽഡ്രൻസ് പാർക്ക് ഉൾപ്പെടെ മുനിസിപ്പൽ പാർക്കിന്റെ നവീകരണത്തിനായി 30 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്.
Tags :