തിരുവനന്തപുരം: രാജ്യത്ത് 15 ശതമാനം വോട്ടർമാരെ വെട്ടി മാറ്റിയത് രാജ്യത്തെ വിഭജിക്കുന്നതിനു തുല്യമെന്നും വർഗീയ ശക്തികൾക്കു ഭരണ തുടർച്ചയൊരുക്കാനാണെന്നും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി.
ഡൽഹിയിൽ നടന്ന "ഡൽഹി ചലോ" മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പാളയത്തുനടന്ന സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ഉന്നതാധികാര സമിതി ചെയർമാൻ തോമസ് കെ. തോമസ് അധ്യക്ഷൻ വഹിച്ചു.
പാർലമെന്ററി ബോർഡ് ചെയർമാൻ എ. കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഉഴമയ്ലക്കൽ വേണുഗോപാൽ, പി.കെ. രാജൻ മാസ്റ്റർ, അഡ്വ. കെ.വി. മനോജ് കുമാർ, വർക്കല വി. രവികുമാർ, സി.ആർ. വത്സൻ, ആറ്റുകാൽ അജി, ഐ ശിഹാബുദ്ദീൻ, പാളയം രാജൻ, അനിൽ കുവപ്ലാക്കൽ, വി.വി. സന്തോഷ് ലാൽ, സൂര്യനാരായണൻ, സുനിൽ ടി. തെക്കേതിൽ, സി.ആർ. സജിത്ത്, മമ്മി സെഞ്ച്വറി, സന്തോഷ് കാലാ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :