പ്രതീകാത്മക ചിത്രം
ചെറുതോണി: ഇടുക്കി - ഉടുമ്പന്നൂർ റോഡിന്റെ ഭാഗമായ ചെറുതോണി - മണിയാറൻകുടി റോഡിന് 13 കോടിയും പൈനാവ് മോഡൽ പോളിടെക്നിക്കിന് 1.8 കോടിയും അനുവദിച്ചതായി റോയി കെ. പൗലോസ് എംഎൽഎ അറിയിച്ചു.
ഇടുക്കി നിയോജകമണ്ഡലത്തിലെ ചെറുതോണി -വാഴത്തോപ്പ് -മണിയാറൻകുടി റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നതിനാണ് 13 കോടി രൂപ അനുവദിച്ചത്. പൈനാവ് മോഡൽ പോളിടെക്നിക് കോളജ് മന്ദിരത്തിന്റെ രണ്ടാം നില നിർമാണത്തിന് 1.81 കോടി രൂപയും അനുവദിച്ചു. രണ്ടു നിർമാണ പ്രവൃത്തികൾക്കുമുള്ള ഭരണാനുമതിയും ലഭിച്ചതായി എംഎൽഎ പറഞ്ഞു. ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്.
6.3 കിലോമീറ്റർ നീളം വരുന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടി ആരംഭിക്കും. മോഡൽ പോളിടെക്നിക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാർഥികൾക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും പുതിയ നിർമാണം ഏറെ പ്രയോജനപ്രദമാകുമെന്നും എംഎൽഎ പറഞ്ഞു.
Tags : District News Nattuvishesham Cheruthoni-Maniyarankudi road Model Polytechnic