x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​ന് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

വെബ് ഡെസ്ക്
Published: September 18, 2026 11:41 PM IST | Updated: September 18, 2026 11:41 PM IST

പ്രതീകാത്മക ചിത്രം

കു​മ​ളി: കു​മ​ളി പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടൗ​ൺ ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ലെ ക​ഫ​റ്റീ​രി​യ​യു​ടെ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ക​യും പ​രി​സ​ര മ​ലി​നീ​ക​ര​ണ​ത്തി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. 1996ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മം സെ​ക്‌​ഷ​ൻ 219 പ്ര​കാ​രം ഉ​ല​ക​തേ​വ​ർ സ്ട്രീ​റ്റ് സ്വ​ദേ​ശി ജ​ഗ​നാ​ഥ​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ന്തി​മ നോ​ട്ടീ​സ് ന​ൽ​കി.

2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലേ​ക്ക് പ​ര​സ്യ ലേ​ലം​വ​ഴി കു​മ​ളി ടൗ​ണി​ലെ പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​ക്കു താ​ഴെ​യു​ള്ള ക​ഫ​റ്റീ​രി​യ​യു​ടെ ന​ട​ത്തി​പ്പ് അ​വ​കാ​ശം ജ​ഗ​നാ​ഥ​ൻ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, പ​ഞ്ചാ​യ​ത്തു​മാ​യി ഒ​പ്പു​വ​ച്ച ക​രാ​റി​ലെ ലേ​ല വ്യ​വ​സ്ഥ​ക​ൾ പൂ​ർ​ണ​മാ​യും ലം​ഘി​ച്ച് ക​ഫ​റ്റീ​രി​യ​യി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ല​വും ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും പൊ​തു​നി​ര​ത്തി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.

ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 30ന് ​ക​ഫ​റ്റീ​രി​യ​യു​ടെ ക​രാ​ർ ഉ​ട​മ്പ​ടി റ​ദ്ദാ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും ബോ​ധി​പ്പി​ക്കാ​നു​ണ്ടെ​ങ്കി​ൽ നോ​ട്ടീ​സ് കൈ​പ്പ​റ്റി അ​ഞ്ചു ദി​വ​സ​ത്തി​ന​കം രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​ക​ണം.

അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ട​ക്കും. നോ​ട്ടീ​സ് കൈ​പ്പ​റ്റി​യ ശേ​ഷ​വും നി​യ​മ​ലം​ഘ​നം തു​ട​രു​ക​യാ​ണെ​ങ്കി​ൽ, കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് സെ​ക്‌​ഷ​ൻ 219 എ​സ് പ്ര​കാ​രം നി​യ​മ​ലം​ഘ​നം തു​ട​രു​ന്ന ഓ​രോ ദി​വ​സ​ത്തി​നും 2000/- രൂ​പ നി​ര​ക്കി​ൽ പ്ര​തി​ദി​ന പി​ഴ ഈ​ടാ​ക്കു​മെ​ന്നും കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Tags : District News Nattuvishesham Kumily Grama Panchayat

Recent News

Corehub Up