പ്രതീകാത്മക ചിത്രം
കുമളി: ഇരുമ്പുകമ്പി തലയിൽ തറച്ച് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ആനവിലാസം സ്വദേശി അഭിഷേക് (18) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം നടന്നത്.
സ്കൂൾ ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ച ശേഷം പരിക്കേറ്റ ശരണും അഭിഷേകും മറ്റ് രണ്ടു സുഹൃത്തുക്കളും സമീപത്തെ കെട്ടിടത്തിനു സമീപത്തേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. ശരണിനു മുന്നിൽ നടന്നിരുന്ന അഭിഷേക് നിലത്ത് കിടന്നിരുന്ന ഇരുമ്പുകമ്പി എടുത്ത് വീശുന്നതിനിടെ അബദ്ധത്തിൽ അത് ശരണിന്റെ വലതു കണ്ണിന് മുകളിലായി തലയിൽ തറച്ചുകയറുകയായിരുന്നു. സംഭവത്തെ തുടർന്ന് അഭിഷേകിനെയും മറ്റ് രണ്ടു വിദ്യാർഥികളെയും വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പൊലിസ് അഭിഷേകിനെ അറസ്റ്റു ചെയ്തത്.
ചോദ്യം ചെയ്യലിനു വിളിപ്പിച്ച മറ്റ് രണ്ടു വിദ്യാർഥികളെയും വിട്ടയച്ചു. ശരൺ പാലായിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
Tags : District News Nattuvishesham Friend arrested serious injury