കോഴിക്കോട്: ഇന്ത്യൻ ഫുട്ബോൾ ലീഗിൽ കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം കേരള എഫ്സിക്കു സമനില.
ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇറങ്ങിയ ഗോകുലം കേരള എഫ്സി 2-2ന് ഐസ്വാൾ എഫ്സിയുമായി സമനിലയിൽ പിരിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഗോകുലം കേരള തരംതാഴ്ത്തൽ നേരിടാനാണ് സാധ്യത.