Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tiruchi Siva

നെ​പ്പോ​ളി​യ​ന് വാ​ട്ട​ർ​ലൂ എ​ങ്ങ​നെ​യോ, അ​തു​പോ​ലെ​യാ​കും ബി​ജെ​പി​ക്ക് ത​മി​ഴ്‌​നാ​ട്'; ആ​ഞ്ഞ​ടി​ച്ച് തി​രു​ച്ചി ശി​വ

ചെ​ന്നൈ: വ​രാ​നി​രി​ക്കു​ന്ന രാ​ജ്യ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ സ്ഥാ​നാ​ർ​ത്ഥി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ബി​ജെ​പി​യെ പ​രി​ഹ​സി​ച്ച് എം​പി തി​രു​ച്ചി ശി​വ. ഫ്ര​ഞ്ച് ച​ക്ര​വ​ർ​ത്തി നെ​പ്പോ​ളി​യ​ൻ ബോ​ണ​പ്പാ​ർ​ട്ടി​ന്‍റെ അ​ന്ത്യ​ത്തി​ന് കാ​ര​ണ​മാ​യ വാ​ട്ട​ർ​ലൂ യു​ദ്ധ​ത്തെ അ​നു​സ്മ​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ബി​ജെ​പി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. "നെ​പ്പോ​ളി​യ​ന് വാ​ട്ട​ർ​ലൂ എ​ങ്ങ​നെ​യോ, അ​തു​പോ​ലെ​യാ​യി​രി​ക്കും ബി​ജെ​പി​ക്ക് ത​മി​ഴ്‌​നാ​ട്," എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​മി​ഴ്‌​നാ​ട്ടി​ലെ രാ​ഷ്ട്രീ​യ പോ​രാ​ട്ടം പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​ണ്. ബി​ജെ​പി ന​യി​ക്കു​ന്ന എ​ൻ​ഡി​എ​യു​ടെ 'ഏ​ക​പ​ക്ഷീ​യ​മാ​യ' ന​യ​ങ്ങ​ളും ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ 'ബ​ഹു​സ്വ​ര​ത​യും' ത​മ്മി​ലാ​ണ് പോ​രാ​ട്ട​മെ​ന്ന് അ​ദ്ദേ​ഹം ചെ​ന്നൈ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ വ്യ​ക്ത​മാ​ക്കി.
ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നാ​ണ് ഡി​എം​കെ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഭി​ന്ന​ത​ക​ളി​ൽ ഏ​ക​ത്വം ക​ണ്ടെ​ത്താ​നാ​ണ് ഡി​എം​കെ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ ബി​ജെ​പി എ​ല്ലാം ഏ​കീ​കൃ​ത​മാ​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ​യു​ടെ ര​ണ്ട് സ്ഥാ​നാ​ർ​ത്ഥി​ക​ളി​ലൊ​രാ​ളാ​യി തി​രു​ച്ചി ശി​വ​യെ​യും മ​റ്റൊ​രാ​ളാ​യി പ്രൊ​ഫ​സ​ർ ജെ. ​കോ​ൺ​സ്റ്റ​ന്‍റൈ​ൻ ര​വീ​ന്ദ്ര​നെ​യും പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

 

Latest News

Corehub Up