Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tomb

കല്ലറയെയും വിടാതെ മോഷ്ടാക്കൾ; ഗ്രാനൈറ്റ് പാളികൾ കടത്തി

മല്ലപ്പള്ളി: കല്ലറയിലും മോഷണം നടത്തുന്ന വീരൻമാരെ തേടി പോലീസ്. ബന്ധുക്കളുടെ സ്മരണ നിലനിർത്തുന്ന കല്ലറ അല്പം പ്രൗഢിയിൽ നിൽക്കട്ടേയെന്നു കരുതി വിരിച്ച ഗ്രാനൈറ്റ് പാളികളാണ് മല്ലപ്പള്ളിയിലെ രണ്ട് പള്ളികളുടെ സെമിത്തേരികളിൽ നിന്നു കഴിഞ്ഞയിടെ നഷ്ടപ്പെട്ടിരിക്കുന്നത്.

മല്ലപ്പള്ളി മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളിയുടെ സെമിത്തേരിയിലെ കല്ലറയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബ് ഇളക്കിമാറ്റിയിരിക്കുന്നതു കണ്ടതോടെയാണ് അന്വേഷണം തുടങ്ങിയത്. സ്ലാബ് നഷ്ടപ്പെട്ട വിവരം ബന്ധുക്കൾ പള്ളി അധികൃതരെയും പിന്നീട് പോലീസിനെയും അറിയിക്കുകയായിരുന്നു. കല്ലറയ്ക്കു മുകളിലെ ഒറ്റ ഗ്രാനൈറ്റ് പാളിയാണ് നഷ്ടപ്പെട്ടത്.

സെഹിയോൻ മാർത്തോമ്മാ പള്ളി സെമിത്തേരിയിലെ വിവരം അറിഞ്ഞതോടെയാണ് തൊട്ടുമുന്പ് വെങ്ങലശേരി പള്ളിയിലും സമാനമായ സംഭവം നടന്ന വിവരം പുറത്തുവന്നത്. 1.80 മീറ്റർ നീളവും 0.90 മീറ്റർ വീതിയുമുള്ള ഗ്രാനൈറ്റ് പാളി വെങ്ങലശേരി പള്ളിയുടെ സെമിത്തേരിയിൽ നിന്നു നഷ്ടപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചും കീഴ്വായ്പൂര് പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. രണ്ട് മോഷണങ്ങളും ഒന്നിച്ച് അന്വേഷിക്കാനാണ് പോലീസ് തീരുമാനം.

Latest News

Corehub Up