Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Top Rank

കീം ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ ആദ്യ 20 റാങ്കും പാലാ ബ്രില്ല്യന്‍റിന്

പാ​ലാ: കേ​ര​ളാ എ​ൻ​ജി​നീ​യ​റിം​ഗ്, ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ (കീം) ​പാ​ലാ ബ്രി​ല്ല്യ​ന്‍റി​ന് മി​ക​ച്ച നേ​ട്ടം. എ​ൻ​ജി​നി​യ​റിം​ഗ്‌ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം റാ​ങ്കു​ൾ​പ്പ​ടെ ആ​ദ്യ 20 റാ​ങ്കും ഫാ​ർ​മ​സി വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ ര​ണ്ടു റാ​ങ്കും എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം റാ​ങ്കും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം റാ​ങ്കും ബ്രി​ല്ല്യ​ന്‍റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ന്ത​മാ​ക്കി.

ഒ​ന്നാം റാ​ങ്ക് നേ​ടി​യ റോ​ഷ​ൻ രാ​ജു മാ​ന്നാ​നം കെ​ഇ സ്കൂ​ളി​ൽ പ്ല​സ് ടു ​പ​ഠ​ന​ത്തി​നൊ​പ്പം ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​യി​രു​ന്നു.
ര​ണ്ടാം റാ​ങ്ക് നേ​ടി​യ ധ്യാ​ൻ തേ​ജ് മ​ണ​പ്പാ​ട്ടി​യും മൂ​ന്നാം റാ​ങ്ക് നേ​ടി​യ കെ.​ആ​ർ. വി​സ്മ​യും ഏ​ഴാം റാ​ങ്ക് നേ​ടി​യ ത​ലാ​ൽ ഷി​ഹാ​ബു​ദീ​നും പ​ത്താം റാ​ങ്ക് നേ​ടി​യ റി​തി​ൻ​രാ​ജും ഒ​രു​വ​ർ​ഷ​മാ​യി ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി​സെ​ന്‍റ​റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രു​ക​യാ​യി​രു​ന്നു.

നാ​ലാം റാ​ങ്ക് നേ​ടി​യ എ​ച്ച്. രോ​ഹി​ത് കൃ​ഷ്ണ (കാ​ക്ക​നാ​ട് നൈ​പു​ണ്യ സ്കൂ​ൾ), അ​ഞ്ചാം റാ​ങ്ക് നേ​ടി​യ ഗോ​വി​ന്ദ്‌ വി​നോ​ദ് (മു​ണ്ട​ത്തി​ക്കോ​ട് എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ്), ആ​റാം നേ​ടി​യ ആ​ൽ​ഫ്ര​ഡ് ജെ​ൻ​സ​ണ്‍ (മാ​ന്നാ​നം കെ​ഇ സ്കൂ​ൾ),

എ​ട്ടാം റാ​ങ്ക് നേ​ടി​യ കൃ​ഷ്ണ ജെ.​ മേ​നോ​ൻ (കാ​ക്ക​നാ​ട് ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ), ഒ​മ്പ​താം റാ​ങ്ക് നേ​ടി​യ ജോ​ഷ്വാ എ​സ്. ചു​ണ്ട​ത്ത് ( മാ​ന്നാ​നം കെ​ഇ സ്കൂ​ൾ) എ​ന്നി​വ​ർ പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​യി​രു​ന്നു.

ഫാ​ർ​മ​സി​യി​ൽ ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച വി​നാ​യ​ക് നാ​രാ​യ​ണും ര​ണ്ടാം റാ​ങ്ക് ല​ഭി​ച്ച ജെ​സ്സെ ജ​സ്റ്റി​നും എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച സൗ​ര​വ് സു​നി​ലും ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​യി​രു​ന്നു.

എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ 50 റാ​ങ്കി​ൽ 48ഉം 100 ​റാ​ങ്കി​ൽ 90ഉം 500 ​റാ​ങ്കി​ൽ 380ഉം ​ബ്രി​ല്ല്യ​ന്‍റി​ന് നേ​ടാ​നാ​യി. ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ ബ്രി​ല്ല്യ​ന്‍റി​ന്‍റെ ഡ​യ​റ​ക്ടേ​ഴ്സും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up