Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TotalBusiness

ബാ​ങ്കു​ക​ളു​ടെ മൊ​ത്തം ബി​സി​ന​സി​ൽ കേ​ര​ളാ ബാ​ങ്ക് നാ​ലാമതെ​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ബാ​​​ങ്കു​​​ക​​​ളു​​​ടെ മൊ​​​ത്തം ബി​​​സി​​​ന​​​സി​​​ൽ കേ​​​ര​​​ളാ ബാ​​​ങ്ക് നാ​​​ലാം സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ മോ​​​ഹ​​​ന​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ച് 31 വ​​​രെ കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ് 1,28,697 കോ​​​ടി​​​യാ​​​യാ​​​ണ് വ​​​ർ​​​ധി​​​ച്ച​​​ത്.

2025-26 വ​​​ർ​​​ഷ​​​ത്തി​​​ൽ മാ​​​ത്രം 7700 കോ​​​ടി​​​യു​​​ടെ ബി​​​സി​​​ന​​​സ് വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ബാ​​​ങ്കി​​​നു​​​ണ്ടാ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മു​​​ൻ വ​​​ർ​​​ഷം അ​​​ഞ്ചാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു ബാ​​​ങ്ക് സ്ഥി​​​തി മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി.

കേ​​​ര​​​ള ബാ​​​ങ്കി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്, മ​​​ർ​​​ച്ച​​​ന്‍റ് അ​​​ക്വി​​​സി​​​ഷ​​​ൻ (ക്യു​​​ആ​​​ർ കോ​​​ഡ്) എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഈ ​​​മാ​​​സം 22ന് ​​​എ​​​റ​​​ണാ​​​കു​​​ളം അ​​​ങ്ക​​​മാ​​​ലി അ​​​ഡ് ല​​​ക്സ് ക​​​ണ്‍​വെ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ മ​​​ന്ത്രി എം.​​​ലി​​​ജു നി​​​ർ​​​വ​​​ഹി​​​ക്കു​​​ം.

പ്രാ​​​ഥ​​​മി​​​ക കാ​​​ർ​​​ഷി​​​ക വാ​​​യ്പാ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളു​​​ൾ​​​പ്പടെ ബാ​​​ങ്കി​​​ന്‍റെ എ​​​ല്ലാ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് സൗ​​​ക​​​ര്യം ന​​​ൽ​​​കും. ബാ​​​ങ്കി​​​ന്‍റെ ശാ​​​ഖ​​​യി​​​ൽ പോ​​​കാ​​​തെ ത​​​ന്നെ ഇ​​​ട​​​പാ​​​ടു​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ഇ​​​ത് സ​​​ഹാ​​​യ​​​ക​​​മാ​​​കും. ക്യു​​​ആ​​​ർ കോ​​​ഡ് സം​​​വി​​​ധാ​​​നം വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കും ഗു​​​ണ​​​ക​​​ര​​​മാ​​​കും. ഇം​​​ഗ്ലീ​​​ഷ്, മ​​​ല​​​യാ​​​ളം, ത​​​മി​​​ഴ്, ബം​​​ഗാ​​​ളി, ക​​​ന്ന​​​ഡ ഭാ​​​ഷ​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ടാ​​​കും.

കേ​​​ര​​​ളാ ബാ​​​ങ്ക് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​വി.​​​രാ​​​ജേ​​​ഷ്, ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ജോ​​​ർ​​​ട്ടി എം.​​​ ചാ​​​ക്കോ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ റോ​​​യ് ഏ​​​ബ്ര​​​ഹാം, ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ​​​മാ​​​രാ​​​യ എ.​​​ആ​​​ർ.​​​ രാ​​​ജേ​​​ഷ്, എ.​​​ അ​​​നി​​​ൽ കു​​​മാ​​​ർ, ടി.​​​കെ.​​​ റോ​​​യ് എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up