Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourists In Distress Due To Lack Of Basic Infrastructure

Kottayam

‌ചോ​ന​മ​ല ടൂ​റി​സം​ കേ​ന്ദ്രം വി​ക​സ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു

ത​ല​നാ​ട്: പ്ര​കൃ​തി​ഭം​ഗി​യും മ​ല​നി​ര​ക​ളു​ടെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളും സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന ചോ​ന​മ​ല ടൂ​റി​സം​കേ​ന്ദ്രം അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു.

ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന ചോ​ന​മ​ല​യി​ലേ​ക്ക് ദി​വ​സേ​ന നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 3,000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള മ​നോ​ഹ​ര​മാ​യ റോ​ഡും പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളും സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. ഇ​വി​ടേ​ക്കു​ള്ള യാ​ത്ര​യി​ലും ടൂ​റി​സം കേ​ന്ദ്ര​ത്തി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് കൂ​ടു​ത​ൽ ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും സ​ഞ്ചാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.

പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ റോ​ഡ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ടും പു​ല്ലും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം സൈ​ഡ് കൊ​ടു​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് പ​ല ഭാ​ഗ​ങ്ങ​ളി​ലും. വ​ലി​യ ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ൾ​പ്പ​ടെ എ​ത്തു​ന്ന റോ​ഡി​ന്‍റെ അ​വ​സ്ഥ യാ​ത്ര ദു​ഷ്ക​ര​മാ​ക്കു​ന്നു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​നും ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ക​ഴി​ഞ്ഞ മ​ണ്ണി​ടി​ച്ചി​ലി​ൽ റോ​ഡി​ലേ​ക്ക് പ​തി​ച്ച മ​ണ്ണും പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്തി​ട്ടി​ല്ല. റോ​ഡ​രി​കി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും കാ​ടു​ക​യ​റി മ​റ​ഞ്ഞ നി​ല​യി​ലാ​ണ്.

റോ​ഡി​ലെ പ​ല ഹ​ന്പു​ക​ളു​ടെ​യും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ മാ​ഞ്ഞു​പോ​യി​ട്ടു​ണ്ട്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്ക് കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും നി​ല​വി​ലു​ള്ള​വ പു​തു​ക്കു​ക​യും വേ​ണം. രാ​ത്രി​കാ​ല യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​ൻ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളി​ല്ല

ചോ​ന​മ​ല​യി​ലെ മ​ല്ലി വ്യൂ ​പോ​യി​ന്‍റ് ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ഴ്ച​കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​ശൗ​ചാ​ല​യ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ൾ യാ​ത്ര​ചെ​യ്ത് എ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കു​ടി​വെ​ള്ള ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് കി​ണ​ർ ന​വീ​ക​രി​ച്ച് മോ​ട്ടോ​ർ സ്ഥാ​പി​ച്ച് ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ർ​ദേ​ശം.

സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നും പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നും ക​ഴി​യു​ന്ന ത​ര​ത്തി​ൽ ഇ​രി​പ്പി​ട​ങ്ങ​ളും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്ക​ണം. മ​നോ​ഹ​ര​മാ​യ വ്യൂ ​പോ​യി​ന്‍റു​ക​ളും പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വു​ മൂ​ലം നി​രാ​ശ​യോ​ടെ​യാ​ണ് മ​ട​ങ്ങു​ന്ന​തെ​ന്ന് സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്നു.

രാ​ത്രി​കാ​ല സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം

ടൂ​റി​സം കേ​ന്ദ്ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി​കാ​ല സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യ​ത് വ്യാ​പാ​രി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. ആ​ഴ്ച​യി​ൽ ര​ണ്ട ു​ത​വ​ണ​യെ​ങ്കി​ലും രാ​ത്രി​കാ​ല പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​ല്ലി​ക്ക​ൽ​ക​ല്ല് ഉ​ൾ​പ്പ​ടെ​യു​ള്ള സ​മീ​പ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മ​ല​മു​ക​ളി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​വ​ർ​ക്കും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും ഒ​രു​ക്കേ​ണ്ട​തുണ്ട്.


വി​ക​സ​ന പാ​ക്കേ​ജ് വേ​ണം

വി​നോ​ദ​സ​ഞ്ചാ​ര സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ചോ​ന​മ​ല​യി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്താ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ പൊ​തു​ശൗ​ചാ​ല​യം, കു​ടി​വെ​ള്ളം, വ​ഴി​വി​ള​ക്കു​ക​ൾ, റോ​ഡ് വ​ശ​ങ്ങ​ൾ വൃ​ത്തി​യാ​ക്ക​ൽ, സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളു​ടെ പ​രി​പാ​ല​നം, മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ, വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി അ​ടി​യ​ന്ത​ര വി​ക​സ​ന പാ​ക്കേ​ജ് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും സ​ഞ്ചാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.

ത​ല​നാ​ട് പ​ഞ്ചാ​യ​ത്തും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ടൂ​റി​സം വ​കു​പ്പും മ​റ്റു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യി ഇ​ട​പെ​ട്ട് ചോ​ന​മ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. പ്ര​കൃ​തി​യു​ടെ മ​നോ​ഹാ​രി​ത മാ​ത്രം പോ​രാ, അ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ യാ​ത്ര​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണം. വ​ലി​യ ടൂ​റി​സം സാ​ധ്യ​ത​യു​ള്ള ചോ​ന​മ​ല​യെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ മി​ക​ച്ച വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വശ്യം.

Latest News

Corehub Up